HOME
DETAILS
MAL
പാലത്തിന് കൈവരികള്‍ നിര്‍മിക്കണമെന്ന്
backup
October 24 2016 | 03:10 AM
വണ്ടിത്താവളം: കുന്നങ്കാട്ടുപതി- അഞ്ചാം മൈല്‍ റോഡിലെ പുഴപ്പാലത്തിന് കൈവരികള്നിര്മിക്കണമെന്ന ആവശ്യം ശക്തമായി. ചിറ്റൂര്‍ പുഴക്കുകുറുകെ നിര്‍മിച്ച പാലത്തിനായി കൈവരികള്‍ തകര്‍ന്നതിനാല്‍ പുനര്‍നിര്‍മിക്കാത്തത് അപകടങ്ങള്ക്കുകാരണമാകുന്ന പശ്ചാത്തലത്തിലാണിത്.
സ്കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പടെ ദിനംപ്രതി മുന്നൂറിലധികം വാഹനങ്ങള്‍ കടന്നുപോകുന്ന കുന്നങ്കാട്ടുപതി പുഴപാലത്തില്‍ തെരുവുവിളക്കുകള്‍പോലും ഇല്ലാത്തതിനാല്‍ സൈക്കിള്‍ യാത്രക്കാര്‍ പോലും പുഴയില്‍ വീഴുന്ന് അവസ്ഥയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
കൈവരികള്‍ സ്ഥാപിക്കണമെന്നാവശ്യപെട്ടു ജില്ലാകലക്ടര്‍ക്ക് നാട്ടുകാര്‍ ഓപ്പുശേഖരണം നടത്തി നല്‍കിയിട്ടുണ്ടെങ്കിലും നടപടിയില്ല. കലക്ടറെയും എം.എല്‍.എ ഉള്‍പെടെയുള്ള ജനപ്രതിനിധികളെയും നേരില്‍കണ്ട് പരാതിനല്കുവാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."