സ്ട്രീറ്റ് ലൈറ്റ് നിര്‍മാണം വ്യാപക അഴിമതി നടത്തിയെന്ന് ആരോപണം
കൊല്ലങ്കോട്: സ്ട്രീറ്റ് ലൈറ്റ് നടപ്പിലാക്കിയതിലും പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ പുതിയതായും മെയിന്‍സ്റ്റനസ് വര്‍ക്ക് നടത്തിയതിലും വ്യാപകമായ അഴിമതി നടന്നതായി പരാതി. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് 2015-16 വര്‍ഷത്തില്‍ വാര്‍ഡുകളിലും പ്രധാന പാതകളിലും നടപ്പിലാക്കിയ സ്ട്രീറ്റ് ലൈറ്റ് നിര്‍മാണത്തിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി ആരോപണം. കൊല്ലങ്കോട് മുതലമട വടവന്നൂര്‍ പഞ്ചായത്തുകളിലാണ് ഇത്തരം തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ കരാറുകാരന്‍ തട്ടിയെടുത്തതായി പറയുന്നത്.
കൊല്ലങ്കോട് 1200 ഓളം പോസ്റ്റുകളിലാണ് സ്ട്രീറ്റ് ലൈറ്റും മെയിന്റനസ് പണിയും നടത്തിയിട്ടുള്ളത് ഇതില്‍ 600ഓളം പോസ്റ്റുകളില്‍ 85 വാട്‌സ് ലൈറ്റുകള്‍ക്ക് പകരം 65 വാട്‌സ് ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നു ഒരു ലൈറ്റിന് 400 രൂപ വെച്ച് 600 ലൈറ്റുകള്‍ക്ക് രണ്ടു ലക്ഷത്തി നാല്‍പ്പതാനായിരം രൂപയോളവും 45 വാട്‌സ് ലൈറ്റിനു പകരം 15 വാട്‌സ് ലൈറ്റിട്ടതിലും മെയിന്റനന്‍സ് വര്‍ക്ക് എന്ന പേരില്‍ ഇലട്രിക് വയര്‍ കത്തിപോയതില്‍ പോലും ബള്‍ബ് തകരാറായി പറത്ത് അനധികൃതമായി ബില്‍ എഴുതിയും കരാറുകാരന്‍ പണം തട്ടിയെടുത്തിരിക്കുന്നത്.
അടുത്തടുത്ത പഞ്ചായത്തായതിനാല്‍ തകരാറായി എന്നു കരുതി എടുക്കുന്ന ബള്‍ബുകള്‍ അടുത്ത പഞ്ചായത്തിലെ പോസ്റ്റുകളില്‍ കൊണ്ടിടുകയാണ് പതിവെന്നും കരാറുകാരന്റെ തൊഴിലാളികള്‍ തന്നെ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."