വഴിയോരങ്ങളിലെ അനധികൃത ബസ് സ്റ്റോപ്പുകള്‍ പൊളിച്ചുനീക്കണമെന്ന്
കൂറ്റനാട്: തൃത്താല മേഖലയില്‍ പാതയോരങ്ങളില്‍ അനധികൃതമായി കെട്ടിയുണ്ടാക്കിയ ബസ് കാത്തിരിപ്പു കേന്ദ്രങ്ങര് പൊളിച്ചുനീക്കണമെന്ന ആവശ്യം ശക്തമാവുന്നു ഗ്രാമങ്ങളിലും മറ്റു റോഡുകളിലും ചെറുപ്പക്കാരുടെ നേതൃത്വത്തിലാണ് ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ എന്ന പേരില്‍ അലകള്‍ കെട്ടിയുണ്ടായിരിക്കുന്നത്. അംഗികരിച്ച ബസ് സ്റ്റോപ്പുകള്‍ ഉണ്ടായാല്‍ പോലും ഏതെങ്കിലും സംഘടനയുടെ പേരിലോ പാര്‍ട്ടിയുടെ പേരിലോ പേരില്ലാതെയോ ബസ് സ്റ്റാപ്പുകള് കെട്ടിപൊക്കുകയാണ്.
ഇത്തരം ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്‍ ചെറുപ്പക്കാര്‍ തമ്പടിക്കുകയും രാപ്പകല്‍ ഭേദമന്യേ സമയം ചിലവാക്കുകയും ചെയ്യുന്നു രാത്രികാലങ്ങളില്‍ ഇത് സാമൂഹ്യ വിരുദ്ധരുടെ ഇടതാവളം ആയി മാറുകയും ചെയ്യുന്നുണ്ട്. ഇവിടെയിരുന്ന് വഴിയാത്രക്കാരായ സ്തീകളെയും വിദ്യാഥിനികളെയും ശല്ല്യം ചെയ്യുന്നത് പതിവാണ്. ഇത് പൊളിച്ചുനീക്കാന്‍ ഉദ്ധേഗസ്ഥരും ഭരണ സംവിധാനവും അടിയന്തിരമായി നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാനും തീരുമാനമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."