നെല്ലിയാമ്പതിയില്‍ നിയന്ത്രണംവിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞു യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
നെല്ലിയാമ്പതി: നെന്മാറ- നെല്ലിയാമ്പതി റോഡില്‍ നിയന്ത്രണംവിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞു.യാത്രക്കാര്‍ നിസാരപരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 7.45നായിരുന്നു അപകടം.
തമ്പുരാന്‍കാടിനും അയ്യപ്പന്‍ക്ഷേത്രത്തിനും ഇടയ്ക്കുള്ള പ്രദേശത്ത് റോഡിന്റെ വലതുഭാഗത്തുള്ള ഭിത്തിയിലിടിച്ച കാര്‍ അരകിലോമീറ്ററോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. മലപ്പുറത്തുനിന്നും നെല്ലിയാമ്പതിയിലേക്ക് വിനോദയാത്രയ്ക്കുവന്ന യുവാക്കളുടെ കാറാണ് അപകടത്തില്‍പ്പെട്ടത്.
ഈവാഹനത്തിനു പുറകില്‍വന്നിരുന്ന കാറിലെ യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അയ്യപ്പന്‍ക്ഷേത്രത്തിലെ പൂജാരി, കൈകാട്ടിയിലെ നിവാസികള്‍,പാടഗിരി പോലീസ് എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
അഞ്ച് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. കൊക്കയിലേക്ക് വീണ സ്വിഫ്റ്റ്കാറിനു സാരമായ കേടുപാടുകള്‍പറ്റിയെങ്കിലു ംയാത്രക്കാര്‍ അത്ഭുതകരമായി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഈ സ്ഥലത്ത് രണ്ടു വര്‍ഷംമുമ്പ് ഒരു പിക്കപ്പ് വാന്‍ മറിഞ്ഞ അപകടം ഉണ്ടായിട്ടുണ്ട്. റോഡരികിലെ സംരക്ഷണ ഭിത്തികള്‍ പലയിടത്തും പോയത് നിര്‍മിക്കാന്‍ അധികൃതര്‍ ശ്രദ്ധിച്ചിട്ടില്ലെന്നതാണ് വസ്തുത. സംരക്ഷണഭിത്തികള്‍ നിര്‍മിച്ച് ഇത്തരത്തിലുള്ള വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ പ്ലാന്റേഷന്‍ ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (എച്ച്.എ.ംസ്)കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ജോയിന്റ് സെക്രട്ടറി വി.എസ്. പ്രസാദ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."