ഗുരുവായൂരില്‍ ഭിന്നശേഷിയുള്ള 16 പേര് വിവാഹിതരായി
ഗുരുവായൂര്‍: കരുണ ഫൗണ്ടേഷന് ആഭിമുഖ്യത്തില്‍ നടന്ന സമൂഹ വിവാഹത്തില്‍ ഭിന്നശേഷിയുള്ള 16 പേര് വിവാഹിതരായി. നഗരസഭ ഇന്ദിരാഗാന്ധി ടൗണ്‍ഹാളിലായിരുന്നു വിവാഹ ചടങ്ങുകള്‍. കരുണ മൂന്നു മാസം മുമ്പ് സംഘടിപ്പിച്ച വൈവാഹിക സംഗമത്തില്‍ നിന്ന് 32 യുവതീ യുവാക്കളാണ് പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ഇതില്‍ 16 പേരുടെ വിവാഹമാണ് ഇന്നലെ നടന്നത്. വൈവാഹിക സംഗമത്തിലൂടെ ഇണകളെ കണ്ടെത്തിയവരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിവാഹ മോതിരങ്ങള്‍, താലി, താലിമാല, വിവാഹ വസ്ത്രങ്ങള്‍ എന്നിവ കരുണയാണ് സമ്മാനിച്ചത്.
നടന്ന വിവാഹ സദ്യയില്‍ ആയിരത്തോളം പേര് പങ്കെടുത്തു. അഞ്ചു തവണയായി കരുണ സംഘടിപ്പിച്ച വൈവാഹിക സംഗമങ്ങളില്‍ നിന്നായി 200ഓളം പേര് ഇതിനകം ജീവിത പങ്കാളികളെ കണ്ടെത്തിയിട്ടുണ്ട്.കരുണ ചെയര്മാന് ഡോ.കെ.ബി.സുരേഷ്,അഡ്വ.രവി ചങ്കത്ത്, ഫാരിദ ഹംസ, വേണു പ്രാരത്ത്, ശ്രീനിവാസന് ചുള്ളിപ്പറമ്പില്‍, ഫിറോസ് തൈപറമ്പില്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."