HOME
DETAILS

മങ്കിടിയിലെ വളവുകളില്‍ കാട് അപകട ഭീഷണിയാകുന്നു

  
backup
October 24 2016 | 03:10 AM

%e0%b4%ae%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%b3%e0%b4%b5%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95


പുത്തന്‍ചിറ: പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ മങ്കിടി ജങ്ഷനിലെ വളവുകളില്‍ അപകട ഭീഷണി സൃഷ്ടിക്കുന്ന നിലയില്‍ കാട് വളരുമ്പോഴും ബന്ധപ്പെട്ട അധികൃതരുടെ അനങ്ങാപ്പാറ നയം തുടരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള മാള പുത്തന്‍ചിറ കൊടുങ്ങല്ലൂര്‍ റോഡില്‍ മങ്കിടിക്കും മാണിയംകാവിനും ഇടയിലാണ് അപകട ഭീഷണി സൃഷ്ടിക്കുന്ന മൂന്നു വളവുകള്‍ ഉള്ളത്. ഇരുഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ക്കു പരസ്പരം കാണാനാവാത്ത അവസ്ഥയാണുള്ളത്.
അതോടൊപ്പം പൊതുമരാമത്ത് റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന ചെറു മരങ്ങളും തള്ളി നില്‍ക്കുന്ന പുല്‍കാടുകളും വാഹനാപകടങ്ങള്‍ക്കു കാരണമാകുന്ന നിലയിലാണ് വളര്‍ന്നിരിക്കുന്നത്. പുത്തന്‍ചിറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും എല്‍.പി സ്‌കൂളിനും സമീപം ഉള്ള വളവിലാണ് കാട് വളര്‍ന്നിരിക്കുന്നത്. നിരവധി വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് എത്തുന്നത് സൈക്കിളിനും ബൈക്കിനുമൊക്കെയാണ്. അതുകൊണ്ട് തന്നെ രാവിലെ ഒന്‍പതിനും വൈകിട്ട് നാലിനും സ്‌കൂളിനു മുന്നിലെ റോഡില്‍ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. വളവു തിരിഞ്ഞു വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ സാധിക്കാത്ത തരത്തിലാണ് പലസ്ഥലത്തും കാടു കയറിയിരിക്കുന്നത്.
ഇത്തരം സ്ഥലങ്ങളില്‍ അപകട സാധ്യത ഒഴിവാക്കാന്‍ കാടും റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരങ്ങളും നീക്കം ചെയ്യാന്‍  പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. റോഡില്‍ ആവശ്യത്തിന് മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാത്തതും അപകട വളവുകളില്‍ എതിരെ വരുന്ന വാഹനം കാണാന്‍ സഹായിക്കുന്ന മിറര്‍ വക്കാത്തതും റോഡിലേക്കു പടര്‍ന്നിറങ്ങിയ കുറ്റിക്കാടുകളുമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം.
ഇവയുടെ കൂടെ വാഹനങ്ങളുടെ അമിത വേഗതയും അപകടങ്ങള്‍ക്കു വഴിവെക്കുന്നുണ്ട്. വാഹനാപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും അധികൃതര്‍ തുടരുന്ന അനങ്ങാപ്പാറ നയത്തില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago
No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago