HOME
DETAILS
MAL
51 മണിക്കൂര്‍ ബാറ്റിങ്; റുവന്ഡന് ക്യാപ്റ്റന്‍ ലോക റെക്കോര്‍ഡ്
backup
May 14 2016 | 20:05 PM
കിഗലി: തുടര്‍ച്ചയായി 51 മണിക്കൂര്‍ നെറ്റ്സില്‍ ബാറ്റ് ചെയ്ത് റുവാന്‍ഡ ദേശീയ ടീം ക്യാപ്റ്റന്‍ എറിക്ക് ഡസിന്ഗിസിമന പുതിയ റെക്കോര്‍ഡിട്ടു. ഇന്ത്യയുടെ വിരഗ് മാനെ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച തുടര്‍ച്ചയായ 50 മണിക്കൂറിന്റെ റെക്കോര്‍ഡാണ് റുവാന്‍ഡന്‍ നായകന് തിരുത്തിയത്. ജീവകാരുണ്യ പ്രവര്ത്തിന്റെ ധന ശേഖരണാര്‍ഥമാണ് റുവാന്‍ഡന്‍ നായകന് ബാറ്റു ചെയ്തത്.
റുവാന്‍ഡയിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലായിരുന്നു എറിക്കിന്റെ മാരത്തണ്‍ ബാറ്റിങ് പ്രകടനം.
ഒരു ക്രിക്കറ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സമയം ബാറ്റു ചെയ്തതിന്റെ റെക്കോര്‍ഡ് പാകിസ്താന്റെ ഹനീഫ് മുഹമ്മദിന്റെ പേരിലാണ്. 1958ല്‍ വെസ്റ്റിന്‍ഡീസിനെതിരേ മൂന്നു ദിവസം ബാറ്റു ചെയ്ത ഹനീഫ് 16 മണിക്കൂറും 10 മിനുട്ടുമാണ് ക്രീസില്‍ ചെലവഴിച്ചത്. 337 റണ്‍സാണ് അന്നു ഹനീഫ് സ്കോര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."