മാള സ്റ്റേഷനില്‍ എസ്.ഐമാര്‍ക്ക് അടിക്കടി സ്ഥലംമാറ്റം
മാള: മാള പൊലിസ് സ്റ്റേഷനില്‍ എസ്.ഐമാര്‍ക്ക് അടിക്കടി സ്ഥലമാറ്റം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അഞ്ച് എസ്.ഐമാരാണ് വന്നുപോയത്. അവസാനം വന്ന എസ്.ഐ അജിത്ത്കുമാര്‍ ഒരു മാസം പോലും മാളയില്‍ തികച്ചില്ല. കഴിഞ്ഞ നവംബര്‍ മുതലാണ് എസ്.ഐമാര്‍ അടിക്കടി തെറിച്ചത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പു സമയത്ത് ഉണ്ടായിരുന്ന എസ്.ഐയെ പ്രകടനം മോശമാണെന്ന് കണ്ടെത്തി മാറ്റിയിരുന്നു. ഈ എസ്.ഐ രണ്ടു മാസം മാത്രമാണ് ഉണ്ടായത്. തുടര്‍ന്ന് വന്ന എസ്.ഐ ആറുമാസം ഇരുന്നെങ്കിലും ഭരണപക്ഷത്തിന്റെ പ്രകോപനത്തിനിടയാക്കി. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥലമാറ്റം ലഭിച്ചു.
തെറ്റായ ധാരണയുടെ പേരിലാണ് എസ്.ഐയെ മാറ്റിയതെന്ന് എല്‍.ഡി.എഫില്‍ തന്നെ അഭിപ്രായം ഉണ്ടായിരുന്നു. പിന്നീട് വന്ന എസ്.ഐ രണ്ടു മാസം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇദ്ദേഹത്തെ മാറ്റിയതിനു പിന്നില്‍ ഭരണപക്ഷത്തിന് പങ്കില്ലെന്നാണ് നേതാക്കള്‍ പറഞ്ഞിരുന്നത്. ഈ എസ്.ഐയെ എ.എസ്.ഐആക്കി മാറ്റിയാണ് സ്ഥലം മാറ്റിയത്. തുടര്‍ന്ന് വന്ന എസ്.ഐ അജിത്ത്കുമാര്‍ ചുമതലയെടുത്ത് ഒരു മാസം കഴിഞ്ഞപ്പോഴേക്കും സ്ഥലമാറ്റം ലഭിച്ചു. മാളയില്‍ വരുന്നതിന് മുന്‍പുതന്നെ സ്വന്തം ജില്ലയിലേക്ക് മാറാന്‍ അപേക്ഷ നല്‍കിയതാണ് ഇപ്പോള്‍ മാറ്റത്തില്‍ കലാശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."