ഭാരതീയ ചികിത്സാ വകുപ്പില്‍ നിയമനം
തൃശൂര്‍: ഭാരതീയ ചികിത്സാ വകുപ്പ് ജില്ലയില്‍ വിവിധ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന. സ്വസ്ഥവൃത്തം, പ്രസൂതി തന്ത്രം, മാനസികാരോഗ്യം, സിദ്ധ വിഭാഗങ്ങളില്‍ മെഡിക്കല്‍ ഓഫിസര്‍ തസ്തികയിലേക്കാണ് നിയമനം. യോഗ്യത ബി.എ.എം.എസും അതത് വിഷയങ്ങളില്‍ എം.ഡി ബിരുദവും. സിദ്ധയ്ക്ക് ബി.എസ്.എം.എസ് ബിരുദമാണ് യോഗ്യത. ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്ട്രേഷന് ചെയ്തിരിക്കണം. താല്പര്യമുളളവര് 31ന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരാവണം. ആയൂര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി ജയിച്ചവരും, ആയൂര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ നടത്തുന്ന ആയൂര്‍വേദ തെറാപ്പിസ്റ്റിന്റെ കോഴ്സ് ജയിച്ചവരുമാകണം അപേക്ഷകര്‍. അഭിമുഖം നവംബര്‍ 1ന് രാവിലെ 11ന് ജില്ലാ ആയൂര്‍വേദ മെഡിക്കലാഫീസല് നടക്കും. ഉദ്യോഗാര്‍ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റും ബയോഡാറ്റായും സഹിതം ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."