പോക്കറ്റടി ചോദ്യം ചെയ്ത യുവാവിന് മര്‍ദനം
മട്ടാഞ്ചേരി: പോക്കറ്റടി ചോദ്യം ചെയ്ത യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ അഞ്ച് പേര് പള്ളുരുത്തി പൊലിസിന്റെ പിടിയിലായി.
പള്ളുരുത്തി ചിറക്കല്‍ പറത്തുംവീട്ടില് വിബിന് ജേക്കബ്ബ്(28), ചിറക്കല്‍ പ്ളാവുങ്കല്‍ വീട്ടില്‍ അഷ്ക്കര്‍(21), വാത്തുരുത്തി നികര്‍ത്തില്‍ വീട്ടില്‍ ഷിഹാബ്(29), ചിറക്കല്‍ പള്ളിപ്പറമ്പില്‍ ലെവിന്‍(20), തങ്ങള്‍ നഗര്‍ തുണ്ടിപ്പറമ്പില്‍ ഹാരിസ്(25) എന്നിവരെയാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജില്‍ നിന്ന് മട്ടാഞ്ചേരി അസി.കമ്മിഷണര്‍ എസ് വിജയന്,പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി അനീഷ്, എസ്.ഐ വി വിമല്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
തോപ്പുംപടി പ്യാരി ജങ്ഷന് സമീപത്ത് വെച്ച് പോക്കറ്റടിക്കുകയായിരുന്ന സംഘത്തെ പള്ളുരുത്തി സ്വദേശി അജീഷ് ചോദ്യം ചെയ്തിരുന്നു.
ഇതിന്റെ വൈരാഗ്യം തീര്‍ക്കുന്നതിനായി സംഘം പള്ളുരുത്തി ചിറക്കല്‍ ഭാഗത്ത് വച്ച് അജീഷിനെ മര്‍ദിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.സംഭവത്തിനുശേഷം പ്രതികള്‍ എറണാകുളത്ത് ലോഡ്ജില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികള്‍ മയക്ക് മരുന്ന് മാഫിയയുടെ കണ്ണികളാണെന്നും പൊലിസ് പറഞ്ഞു.എ.എസ്.ഐമാരായ ജോസഫ് ഫാബിയാന്‍,പ്രകാശന്,സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഉദയകുമാര്‍,ജോസ് മോന്,സിവില്‍ പൊലിസ് ഓഫിസര്‍മാരായ ദിലീപ്,ഷംനാദ്,കൃഷ്ണ കുമാര്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."