സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണം
കാക്കനാട് : സ്വാശ്രയവിദ്യഭ്യാസമേഖലയില്‍ പട്ടികവിഭാഗങ്ങള്‍ക്കു നല്‍കിവരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് കേരള സാംബവര്‍ വനിതാ യുവജനസംഗമം ആവശ്യപ്പെട്ടു. കെ.എസ്.എസ് രക്ഷാധികാരി വെണ്ണിക്കുളം മാധവന്റെ 75ാം ജന്‍മവാര്‍ഷീക സമ്മേളനവും, മംഗളപത്ര സമര്‍പ്പണവും നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി ഉദ്ഘാടനം ചെയ്തു. അബേദ്ക്കറുടെ ചിന്തകള്‍ പഠിച്ച് അപഗ്രധിച്ചനുശേഷം മാത്രമേ പൊതുപ്രവര്‍ത്തനം നടത്തേണ്ടത് എന്നു സ്പീക്കര്‍ പറഞ്ഞു. ഭരണവര്‍ഗത്തിനു മുമ്പില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് പരിഹാരം കാണണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കാക്കനാട് എല്‍.പി സ്‌കൂള്‍ ഹാളില്‍ ഇന്നലെ നടന്ന ചടങ്ങില്‍ കെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് എം.വി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പ്ലാറ്റിനം ജൂബിലി സുവനീര്‍ പി.പി.സജീന്ദ്രന്‍ എം.എല്‍.എ. പ്രകാശനം ചെയ്തു. ജസ്റ്റീസ് കെ.തങ്കപ്പന്‍ വിദ്യഭ്യാസ അവര്‍ഡുകള്‍ വിതരണം ചെയ്തു. കെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ.ബാബു കുന്നത്തൂര്‍ പട്ടികജാതി വര്‍ഗ്ഗ സംയുക്തസമിതി ജനറല്‍ സെക്രട്ടറി ടി.വി ബാബു, കേരള സ്റ്റേറ്റ് ഹരിജന്‍ സമാജം രക്ഷാധികാരി എന്‍.കെ കുഞ്ഞോല്‍, കുസാറ്റ് ലീഗല്‍ സ്റ്റഡി ഡയറക്ടര്‍ ഡോ.ഡി രാജീവ് അഡ്വ.വി.കെ ശാന്തമ്മ, ഡോ.എം.കെ കണ്ടോരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ജില്ലാ ഭാരവാഹികള്‍ വെന്നിക്കുളം മാധവന് പൊന്നാട അണിയിച്ച് ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."