സഊദിയില്‍ ജോലിക്കെത്തിയ സ്ത്രീകളെ ഏജന്‍സി വഞ്ചിച്ചതായി പരാതി
നെട്ടൂര്‍: ഉയര്‍ന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തു ജോലിക്കു പോയ 13 സ്ത്രീകളെ റിക്രൂട്ടിങ് ഏജന്‍സി വഞ്ചിച്ചതായി പരായി. കുമ്പളം ഓളിപ്പറമ്പില്‍ റോബര്‍ട്ടാണ് തന്റെ ഭാര്യയടക്കം 13 സ്ത്രീകള്‍ സഊദിയില്‍ നരകയാതന അനുഭവിക്കുന്നതു സമ്പന്ധിച്ച് സിറ്റി പൊലിസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയത്.
സഊദിയിലെ പ്രമുഖ കമ്പനിയില്‍ രണ്ടു വര്‍ഷത്തെ കരാറില്‍ റിട്ടേണ്‍ ടിക്കറ്റ്, ഓവര്‍ടൈം, ഭക്ഷണം, താമസം എന്നിവ യും സ്ഥിര വരുമാനം 24000 ഇന്ത്യന്‍ രൂപയും വാഗ്ദാനം നല്‍കിയാണ് കഴിഞ്ഞ ജൂണില്‍ സഊദിയിലേക്ക് കൊണ്ടു പോയത്. വൃത്തിഹീനമായ സാഹചര്യത്തിലായിരുന്ന ഒരു മാസം താമസവും ജോലിയും. മൂന്നു മാസമായി ജോലി കുറവാണ് എന്നു പറഞ്ഞു മുറിയില്‍ തന്നെ ഇരുത്തിയിരിക്കുകയാണ്. ഭക്ഷണവും കുടിവെള്ളവും കിട്ടാതെ പലരും രോഗികളായി.
ഇതിനിടെ വേതനം എന്ന നിലയില്‍ ഏകദേശം 9800 രൂപ വരുന്ന സഊദി റിയാല്‍ മാത്രമാണ് നല്‍കിയത്. അറബി സൂപ്പര്‍വൈസറോടൊപ്പം എത്തിയ ദ്വിഭാഷിയോട് അന്വേഷിച്ചപ്പോഴാണ് ഇവര്‍ക്കു ഏജന്‍സിയുടെ ചതി മനസിലായത്. ഫീസ്, വിമാന ടിക്കറ്റ്, മെഡിക്കല്‍, വീസ എന്നീ ആവശ്യങ്ങള്‍ പറഞ്ഞു ഒരുലക്ഷത്തില്‍ പരം രൂപ ഏജന്‍സി കൈക്കലാക്കിയതായി പറയുന്നു. എന്നാല്‍ ഫ്രീ വിസയും ശമ്പളം ഏകദേശം 14000 ഇന്ത്യന്‍ രൂപയാണെന്നും ഏജന്‍സി പണം കൈക്കലാക്കിയിട്ടുണ്ടെങ്കില്‍ ഏജന്‍സിയോടു പറയണമെന്നും പറഞ്ഞു കമ്പനി അധികൃതര്‍ കൈയ്യൊഴിഞ്ഞു.ഏജന്‍സിയെ പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവരുടെ ദുരിതം ശ്രദ്ധയില്‍പെട്ട മലയാളി അസോസിയേഷന്‍ ഇന്ത്യന്‍ എംബസിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഭക്ഷണം എത്തിച്ചു കൊടുത്തതെന്നുംരണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എംബസിയും പിന്‍മാറിയതായും പറയപ്പെടുന്നു.
ഭാഷ അറിയാത്ത രാജ്യത്തു വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ദുരിതം അനുഭവിക്കുന്ന സ്ത്രീകളെ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കണമെന്നും മുടക്കിയ തുകയും മറ്റ് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും നല്‍കി കടക്കെണിയിലായ കുടുംബങ്ങളെ രക്ഷിക്കണമെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."