HOME
DETAILS
MAL
ഫോണ്‍ ചോര്‍ത്തല്‍: ജേക്കബ് തോമസിന്റെ പരാതി കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി
backup
October 24 2016 | 04:10 AM
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന പരാതി കിട്ടിയിട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരുടെയും ഫോണ്‍ ചോര്‍ത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിജിലന്‍സ് ഡയറക്ടറുടെ ഫോണ്‍ ചോര്‍ത്തിയെന്ന വാര്‍ത്ത നിയമസഭയില്‍ പ്രതിപക്ഷം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിന്റെ ഒരു പരാതിയും തനിക്ക് ലഭിച്ചിട്ടില്ലെന്നും ഫോണ്‍ ചോരുന്നതിലെ ആശങ്കയാണ് തന്നോട് പങ്കുവച്ചതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എന്നാല്‍, ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."