HOME
DETAILS
MAL
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; അഭിപ്രായ സര്‍വെകളില്‍ ഹിലരിക്ക് മുന്‍തൂക്കം
backup
October 24 2016 | 06:10 AM
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അവസാന അഭിപ്രായ സര്‍വെ ഫലങ്ങളും പുറത്തുവരുമ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ് എതിര്‍സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 12 പോയിന്റ് മുന്നിട്ടുനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. അഭിപ്രായ സര്‍വെകളില്‍ 50 ശതമാനം പേര് ഹിലരിയെ പിന്തുണച്ചപ്പോള്‍ 38 ശതമാനം പേര് മാത്രമാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ പിന്തുണച്ചത്.
മൂന്നാം പ്രസിഡന്‍ഷ്യല്‍ സംവാദത്തിലും ഹിലരിക്ക് തന്നെയായിരുന്നു മുന്‍തൂക്കം. സ്ത്രീകളുടെ പിന്തുണയിലും ഹിലരി തന്നെയാണ് മുന്നിട്ടു നില്‍ക്കുന്നത്. 20 പോയിന്റാണ് ഹിലരിക്ക് സ്ത്രീകളുടെ മാത്രം പിന്തുണ.
സ്ത്രിവിരുദ്ധ പ്രസ്താവനകളാണ് ഇത്തവണ ട്രംപിന് വന്‍ തിരിച്ചടി നല്‍കിയത്. നിരവധി സ്ത്രീകളാണ് ട്രംപിനെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."