മണ്ണാര്‍ക്കാട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കു വേണ്ടി അരി വിതരണം
മണ്ണാര്‍ക്കാട് : അട്ടപ്പാടി മര്‍കസുര്‍റഹ്്മയില്‍ പൊലിസ് റെയ്ഡ്. മണ്ണാര്‍ക്കാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ വേണ്ടി അരി വിതരണം നടത്തുന്നതിനിടയിലായിരുന്നു റെയ്ഡ്.
മണ്ണാര്‍ക്കാട് നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍. ശംസുദ്ദീനെ പരാജയപ്പെടുത്താന്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ ആഹ്വാനം ചെയ്തത് മണ്ഡലത്തില്‍ ഒരു ചലനവുമുണ്ടാക്കാത്ത സാഹചര്യത്തിലാണ് അരിയും പണവും പലവ്യഞ്ജനങ്ങളും കൊടുത്ത് പല പ്രദേശങ്ങളിലും കാന്തപുരം വിഭാഗം വോട്ടുപിടിക്കാന്‍ ശ്രമിക്കുന്നത്.
ഇതിന്റെ ഭാഗമായാണ് മര്‍ക്കസുര്‍റഹ്മയിലും മണ്ണാര്‍ക്കാട്ടെ മറ്റുചില സ്ഥാപനങ്ങളിലും അരി വിതരണം നടന്നത്.
വിവരമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ മണ്ണാര്‍ക്കാട് പൊലിസ് അട്ടപ്പാടി മര്‍കസില്‍ മിന്നല്‍ പരിശോധന നടത്തുകയും തെരഞ്ഞെടുപ്പ് തീരുന്നതു വരെ അരിവിതരണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."