HOME
DETAILS
MAL
സോളാറില്‍ പണം തട്ടിച്ചെന്ന പരാതി: ഉമ്മന്‍ ചാണ്ടിക്ക് പിഴ ശിക്ഷ
backup
October 24 2016 | 13:10 PM
ബംഗളൂരു: സോളാര്‍ പവര്‍ പ്രൊജക്റ്റ് തരപ്പെടുത്തിത്തരാമെന്നു പറഞ്ഞു പണംതട്ടിച്ചെന്ന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ കോടതി വിധി.
1.65 കോടി രൂപ ഉമ്മന്‍ ചാണ്ടി അടക്കമുള്ള ആറു പ്രതികള്‍ പരാതിക്കാരന് നല്‍കണം.
മലയാളി വ്യവസായിയായ കെഎം കുരുവിളയുടെ ഹരജിയില്‍ ബംഗളൂരു സെഷന്‍സ് കോടതിയുടേതാണ് വിധി.
ഉമ്മന്‍ ചാണ്ടി കേസില്‍ അഞ്ചാം പ്രതിയാണ്.
ആറുമാസത്തിനകം പണം തിരിച്ചടയ്ക്കണം. പണം തിരിച്ചടയ്ക്കുന്നതുവരെ 12 ശതമാനം പലിശചേര്‍ത്ത് അടയ്ക്കണമെന്നും കോടതി വിധിച്ചു.
കൂടാതെ കോടതിച്ചെലവുകളും വക്കീല്‍ഫീസും പ്രതികള്‍തന്നെ നല്‍കണം
പണം തിരിച്ചടച്ചില്ലെങ്കില്‍ പ്രതികളുടെ വസ്തുക്കള്‍ കണ്ടുകെട്ടാനും വിധിന്യായത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."