എല്‍.ഡി.എഫ് മൂന്നക്കം കടക്കും: കോടിയേരി
കണ്ണൂര്‍: തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ എല്‍.ഡി.എഫ് മൂന്നക്കം കടക്കുമെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം 20നു സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്നു കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും പ്രസ്ക്ലബിന്റെ മുന്‍വാക്ക് തെരഞ്ഞെടുപ്പ് സംവാദ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും ബി.ജെ.പി-കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയിരിക്കുകയാണ്. കായംകുളം, ഹരിപ്പാട്, ചേര്‍ത്തല മണ്ഡലങ്ങളില്‍ ബി.ജെ.പി കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിക്കും.
കുട്ടനാട് എന്‍.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് അനുകൂലമായ നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കും. നേമത്ത് കോണ്‍ഗ്രസ് ബി.ജെ.പിയെയും തിരുവനന്തപുരത്ത് ബി.ജെ.പി കോണ്‍ഗ്രസിനെയും സഹായിക്കുന്ന നിലപാടാണു പിന്തുടരുന്നത്. മറ്റു മണ്ഡലങ്ങളിലും ഈ രീതി അനുകരിക്കാനാണു ശ്രമം നടക്കുന്നതെന്നും കോടിയേരി ആരോപിച്ചു. ജിഷ കൊലനടന്ന് 15 ദിവസം കഴിഞ്ഞിട്ടും പൊലിസിനു പ്രതികളെ പിടികൂടാനാവാത്തതു സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നതിന്റെ ഉദാഹരണമാണ്. ഭരണം നടത്താതെ മുഖ്യമന്ത്രി റോഡ് ഷോ നടത്തുകയാണ്. പെരുമ്പാവൂര്‍ സംഭവത്തില്‍ പൊലിസ് തന്നെ തെളിവുനശിപ്പിച്ചെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."