HOME
DETAILS

ഭീകരര്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ അന്താരാഷ്ട്ര ജനത ഒറ്റക്കെട്ടാകണം: രാജ്‌നാഥ് സിംഗ്

  
backup
October 24 2016 | 14:10 PM

%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b5%8b


മനാമ: ഭീകരവാദം ലോകസമാധാനത്തിനു ഭീഷണിയാണെന്നും ഇതിനെതിരായ പോരാട്ടത്തിന് അന്താരാഷ്ട്ര ജനത ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ഇന്ത്യന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്.



ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്ഷണമനുസരിച്ച് ത്രിദിന  സന്ദര്‍ശനത്തിനായി ബഹ്‌റൈനിലെത്തിയ അദ്ദേഹം ഇവിടെ ഇന്ത്യന്‍ സ്‌കൂളില്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയത് സംസാരിക്കവേയാണ് ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ചത്.


പാക്കിസ്താന്‍ ഇന്ത്യക്കെതിരെ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ആ സംഭവത്തെ അപലപിക്കുകയല്ല, മറിച്ച് കൂടെതന്നെ നിന്ന് പിന്തുണ നല്‍കിയ ഒരു രാജ്യം കൂടിയാണ് ബഹ്‌റൈന്‍ എന്നും അതുകൊണ്ട് ഈ രാജ്യം നമ്മോട് കാണിക്കുന്ന സ്‌നേഹം നാം തിരിച്ചു നല്‍കണമെന്നും നിറഞ്ഞു നിന്ന കരഘോഷങ്ങള്‍ക്കിടെ അദ്ദേഹം പറഞ്ഞു.


ബഹ്‌റൈനില്‍ ആരംഭിച്ച 'ലിറ്റില്‍ ഇന്ത്യ ഇന്‍ ബഹ്‌റൈന്‍' പ്രോജക്ടിനെ പ്രശംസിച്ച അദ്ദേഹം ഇത്തരം പദ്ധതികള്‍ ഇരുരാജ്യങ്ങളെയും തമ്മില്‍ കൂടുതല്‍ അടുക്കാന്‍ സഹായകമാകുമെന്നും പറഞ്ഞു.


2015-16 വര്‍ഷത്തില്‍ മാത്രം ആഗോള വളര്‍ച്ചാ നിരക്കില്‍ ഭാരതത്തിനുണ്ടായ മുന്നേറ്റം ഭരണനേട്ടം തന്നെയാണ്.  


ഇപ്പോഴുള്ള ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഒറ്റ സംഖ്യയില്‍നിന്ന് ഇരട്ട സംഖ്യയായി മാറാന്‍ അധിക കാലം വേണ്ടി വരില്ലെന്നും സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ആദ്യമായി വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിവന്ന ഒരു ഉറച്ച സര്‍ക്കാരാണ് നമുക്കുള്ളതെന്നും കരഘോഷങ്ങള്‍ക്കിടെ ആദ്ദേഹം പറഞ്ഞു.


രണ്ടര വര്‍ഷം മുമ്പുള്ള ദുര്‍ബലമായ രാജ്യമല്ല ഇന്ന് ഇന്ത്യ. ദീര്‍ഘവീക്ഷണവും ഇച്ഛാ ശക്തിയുമുള്ള ഒരു ഭരണാധികാരിയാണ് നമുക്കുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പദ്ധതികളെക്കുറിച്ചും അദ്ദേഹം വാചാലനായി.


ജന്‍ ധന്‍ യോജന, സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, മേക്കിങ് ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ രാജ്യത്തിന് ഏറെ കരുത്തു പകരുന്നതാണ്.

ലോകരാജ്യങ്ങളില്‍ ഇന്ത്യക്ക് സുപ്രധാന സ്ഥാനമാണുള്ളത്. എല്ലാവരും ഭാരതത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുകയാണ്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ തന്നെ നിക്ഷേപം നടത്താനുള്ള അവസരമൊരുക്കും. യുവാക്കള്‍ക്ക് സഹായകമാകുന്ന പദ്ധതികള്‍ നടപ്പിലാക്കും. അടിസ്ഥാന സൗകര്യമൊരുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.


രാജ്യത്തു നിലനില്‍ക്കുന്ന മാവോയിസ്റ്റ് ഭീഷണി ക്രമേണ കുറയുമെന്നും ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ബഹ്‌റൈന്‍ അഭ്യന്തര മന്ത്രാലയത്തിന്റെ ക്ഷണമനുസരിച്ചെത്തിയ രാജ്‌നാഥ് സിങിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിനിടയില്‍ വിവിധ രാഷ്ട്രനായകരുമായും പ്രവാസി പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.

കഴിഞ്ഞ ദിവസം  തലസ്ഥാനമായ മനാമയിലും ഗുദൈബിയ പാലസിലും വിവിധ രാഷ്ട്ര പ്രമുഖരുമായി അദ്ദേഹം  കൂടിക്കാഴ്ച നടത്തിയിരുന്നു.

ഭീകരത മനുഷ്യക്കടത്ത് തുടങ്ങിയ പ്രശ്‌നങ്ങളും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളും ചര്‍ച്ച ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.


രാജ്‌നാഥ് സിങിന്റെ സന്ദര്‍ശനവുമായി തങ്ങള്‍ക്ക് ഔദ്യോഗികമായി ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നഗരമധ്യത്തിലെ വാടക വീട്ടിൽ ഒരാൾ പൊക്കത്തിലുള്ള കഞ്ചാവ് ചെടി; പൊലിസ് പിടികൂടി

Kerala
  •  a month ago
No Image

കുവൈത്തില്‍ ജി.സി.സി ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Kuwait
  •  a month ago
No Image

ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

Kerala
  •  a month ago
No Image

ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രാഈൽ; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ കൊല്ലപ്പെട്ടു

latest
  •  a month ago
No Image

യു.കെ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യ മന്ത്രി 

Kuwait
  •  a month ago
No Image

തൊഴില്‍, താമസ വിസ നിയമലംഘനം 257 വിദേശ തൊഴിലാളികളെ നാടുകടത്തി ബഹ്‌റൈന്‍

bahrain
  •  a month ago
No Image

വിധിയെഴുതി വയനാട്:  പോളിങ് ശതമാനം കുത്തനെ കുറഞ്ഞു

Kerala
  •  a month ago
No Image

ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ നൈറ്റ് ഗ്രാന്‍ഡ് ക്രോസ് അവാര്‍ഡ് ഹമദ് രാജാവിന് സമ്മാനിച്ച് ചാള്‍സ് രാജാവ് 

bahrain
  •  a month ago
No Image

സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും നല്‍കിയ മികച്ച പിന്തുണ; പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ

uae
  •  a month ago