HOME
DETAILS
MAL
പട്ടികജാതി വനിതകള്‍ക്ക് സ്വയം തൊഴില്‍ പദ്ധതി
backup
October 24 2016 | 15:10 PM
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പ്പറേഷന് നടപ്പിലാക്കുന്ന മഹിളാ സമൃദ്ധി യോജന യ്ക്ക് കീഴില്‍ സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നതിനായി പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിത യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അന്‍പതിനായിരം രൂപയാണ് പദ്ധതി തുക. അപേക്ഷകര്‍ 18നും 50നും മധ്യേ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ 1,50,000 രൂപയിലും കവിയാന്‍ പാടില്ല.
വായ്പാ തുക നാല് ശതമാനം പലിശ സഹിതം മൂന്ന് വര്‍ഷംകൊണ്ട് തിരിച്ചടയ്ക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തുജാമ്യമോ ഹാജരാക്കണം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."