HOME
DETAILS
MAL
സംയോജിത ശിശു സംരക്ഷണ പദ്ധതി : 3.35 കോടി അനുവദിച്ചു
backup
October 24 2016 | 15:10 PM
സംയോജിത ശിശുസംരക്ഷണ പദ്ധതിയില്‍ 3.35 കോടി രൂപ ചെലവില്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള വിവിധ പരിപാടികളും പദ്ധതികളും നടപ്പിലാക്കുന്നതിന് അനുമതി നല്‍കിയതായി സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൂടിയ പദ്ധതി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് അനുമതി നല്‍കിയത്. സംസ്ഥാനതലത്തില്‍ പത്തൊന്‍പത് പദ്ധതികള്‍ക്കായി അറുപത്തിയഞ്ച് ലക്ഷം രൂപയും പതിനാല് ജില്ലകളില്‍ 388 പദ്ധതികള്‍ക്കായി 2.70 കോടി രൂപയുമാണ് അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."