'ഏക സിവില്‍ കോഡും ഇന്ത്യന്‍ മുസ്ലിംകളും' അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ പ്രഭാഷണം ബുധനാഴ്ച
മനാമ: 'ഏക സിവില്‍ കോഡും ഇന്ത്യന്‍ മുസ്ലിംകളും' എന്ന വിഷയത്തില്‍ പ്രമുഖ വാഗ്മിയും സുന്നീ യുവജന സംഘം (എസ്.വൈ.എസ്) സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസ്സ്വമദ് പൂക്കോട്ടൂരിന്റെ പ്രഭാഷണം ബുധനാഴ്ച മനാമയിലെ സമസ്ത ഓഡിറ്റോറയത്തില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഏക സിവില്‍ കോഡിന്റെ മറവില്‍ ശരീഅത്ത് വിരുദ്ധ നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്ന പാശ്ചാതലത്തില്‍ മലപ്പുറത്ത് നവംബര്‍ 4ന് നടക്കുന്ന സമസ്ത ശരീഅത്ത് സംരക്ഷണ സമര പരിപാടികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ഏക സിവില്‍ കോഡ് സംബന്ധിച്ചുള്ള ആശങ്കകള്‍ വിശദീകരിച്ച് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തുന്നത്.
ഇതിനായി ചൊവ്വാഴ്ച വൈകിട്ട് അദ്ദേഹം ബഹ്റൈനിലെത്തും.
സമകാലിക വിഷയങ്ങള്‍ ആധികാരികമായും പണ്ഢിതോചിതമായും സമര്‍ത്ഥിക്കുന്ന പൂക്കോട്ടൂരിന്റെ പ്രഭാഷണങ്ങള്‍ കേരളത്തില്‍ ശ്രദ്ധേയമാണ്.
കേരളത്തിനകത്തും പുറത്തുമായി വിവിധ വേദികളിലും ചാനല്‍ ചര്‍ച്ചകളിലും പങ്കെടുത്തു വരുന്ന അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രവിക്കാന്‍ നിരവധി പേരെത്തും.
ബുധനാഴ്ച രാത്രി 8.30 ന് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ സമസ്ത ബഹ്റൈന്‍ ആക്ടിംങ് പ്രസിഡന്റ് അത്തിപ്പറ്റ സൈദലവി മുസ്ലിയാര് അധ്യക്ഷത വഹിക്കും.
സമസ്ത ബഹ്റൈന്‍ കേന്ദ്രഏരിയാ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."