HOME
DETAILS

ഇതുപോലെ ചെയ്താല്‍ നിങ്ങളുടെ ATM സുരക്ഷിതം

  
backup
October 24 2016 | 17:10 PM

beware-of-atm-fraud-follow-these-15-instructions

ഒരു ഞെട്ടലോടെയാണ് ആ വാര്‍ത്ത രാജ്യത്തെ ബാങ്കിംഗ് ഉപഭോക്താക്കള്‍ കേട്ടത്. മാസങ്ങളോളമായി 30 ലക്ഷത്തോളം ഡെബിറ്റ് കാര്‍ഡുകള്‍ ഇന്ത്യയില്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. ഇതില്‍ 26 ലക്ഷം വിസ,മാസ്റ്റര്‍ കാര്‍ഡുകളും, 6 ലക്ഷം റുപ്പേ കാര്‍ഡുകളുമാണ്.

നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം 19 ബാങ്കുകളുടെ തൊണ്ണൂറോളം എടിഎമ്മുകള്‍ സൈബര്‍ ആക്രമണത്തിന് വിധേയമായി.

641 ഉപഭോക്താക്കളുടെ 1.3 കോടി രൂപ തട്ടിപ്പിലൂടെ നഷ്ടമായിട്ടുണ്ട്. എസ്ബിഐ, ആക്‌സിസ്, ഐസിഐസിഐ, യെസ്, എച്ച്ഡിഎഫ്‌സി ബാങ്കുകളെയാണ്  പ്രശ്‌നം രൂക്ഷമായി ബാധിച്ചിരിക്കുന്നത്.

ആര്‍ബിഐ ബാങ്കുകളോട് ഇതേപ്പറ്റി റിപ്പോര്‍ട്ട്  തേടിയിട്ടുണ്ട്.


 ഈ പ്രശ്‌നത്തെ മുന്‍നിര്‍ത്തി ബാങ്കിംഗ് ഇടപാടുകള്‍ വേണ്ട വിധത്തില്‍ ശ്രദ്ധിക്കാനും, സുരക്ഷിതമാക്കാനും വേണ്ട നിര്‍ദ്ദേശങ്ങള്‍ ബാങ്കുകള്‍ അവരുടെ ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇലക്ട്രോണിക് ബാങ്കിംഗ് നടത്തുമ്പോള്‍ താഴെ പറയുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാര്‍ ശ്രമിക്കുക.


1) കഴിയുന്നതും ഇടപാടുകള്‍ക്ക് നിങ്ങളുടെ സ്വന്തം ബാങ്കിന്റെ എടിഎം തന്നെ ഉപയോഗിക്കുക. എന്തെങ്കിലും തരത്തിലുള്ള സുരക്ഷാ വീഴ്ച്ചയുണ്ടായാല്‍ പ്രശ്‌നം എളുപ്പത്തില്‍ കണ്ടെത്താന്‍ ഇത് നിങ്ങളുടെ ബാങ്കിനെ സഹായിക്കും.

2) എടിഎം കൗണ്ടറിലേക്ക് കടക്കുമ്പോള്‍ പരിസരം വീക്ഷിക്കുക. പണം എടുക്കുന്ന സമയത്ത് നിങ്ങളുടെ അടുത്താരുമില്ലെന്ന് ഉറപ്പു വരുത്തുക.

3) പണമെടുത്തതിനു ശേഷം എടിഎം കൗണ്ടറിനകത്തു നിന്നു തന്നെ അത് എണ്ണി നോക്കാതിരിക്കുക. പിന്നീട് സൗകര്യമുള്ള സ്ഥലത്തെത്തി എണ്ണി നോക്കാം.

4) ആളൊഴിഞ്ഞ സ്ഥലത്തുള്ള എടിഎമ്മുകള്‍ ഉപയോഗിക്കാതിരിക്കുക, പ്രത്യേകിച്ച് രാത്രി വൈകിയ സമയങ്ങളില്‍. തിരക്കുള്ള പരിസരങ്ങളിലുള്ള എടിംഎം ഉപയോഗിക്കുക.

5) എടിംഎം മെഷീനിലോ, കൗണ്ടറിലോ പതിവില്‍ നിന്നും വ്യത്യസ്ഥമായി നിങ്ങള്‍ക്ക് പരിചയമില്ലാത്ത വല്ല  ഉപകരണമോ മറ്റോ കണ്ടാല്‍ ഇടപാട് നടത്താതിരിക്കുക. ഉടനടി അടുത്തുള്ള ബാങ്കിലോ, പോലീസിനെയോ വിവരം ധരിപ്പിക്കുക.

6) എടിഎം ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ അറിയാവുന്ന ഒരു സുഹൃത്തിനെ കൂടെ കൂട്ടുക. എടിഎമ്മിന്റെ പരിസരത്തു കാണുന്ന അപരിചിതരോട് ഒരിക്കലും സഹായം തേടരുത്. സഹായിക്കാനെന്നു പറഞ്ഞു വരുന്ന ആര്‍ക്കും പിന്‍ നമ്പര്‍ നല്‍കാതിരിക്കുക.

7) എല്ലായ്‌പ്പോഴും മെഷീനില്‍ നിന്നും കാഷ് റെസീപ്റ്റ് ആവശ്യപ്പെടുക. ഇടപാടില്‍ എന്തെങ്കിലും തരത്തിലുള്ള വീഴ്ച്ചയുണ്ടായാല്‍ ഈ റെസീപ്റ്റ് തെളിവായി നിങ്ങള്‍ക്ക് ഹാജരാക്കാം.

8) പിന്‍നമ്പര്‍ മറക്കാതിരിക്കാന്‍ കാര്‍ഡിന്റെ മുകളിലോ, പേഴ്‌സിലോ ഒന്നും കുറിച്ചുവെക്കാതിരിക്കുക. നിങ്ങള്‍ ചെയ്യുന്ന ഏറ്റവും വലിയ അബദ്ധമായിരിക്കും അത്.

9) ആറു മാസം കൂടുമ്പോഴെങ്കിലും നിങ്ങളുടെ കാര്‍ഡിന്റെ പിന്‍ നമ്പര്‍ മാറ്റുക.

10) വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവിടെ നിന്നു മടങ്ങുന്ന സമയത്തു തന്നെ പിന്‍ നമ്പര്‍ മാറ്റുക.

11) ബാങ്കില്‍ നിന്നാണെന്നൊക്കെ പറഞ്ഞ് കാര്‍ഡ് നമ്പറോ, പിന്‍നമ്പറോ ,നെറ്റ്ബാങ്കിംഗ് പാസ്സ് വേഡോ ഒക്കെ ചോദിച്ചു വരുന്ന കോളുകള്‍ക്കോ, മെസ്സേജുകള്‍ക്കോ മറുപടി നല്‍കാതിരിക്കുക. ഒരു ബാങ്കും ഫോണ്‍ വഴിയോ, ഇമെയില്‍ വഴിയോ ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെടില്ലെന്ന് മനസ്സിലാക്കുക.

12) അക്കൗണ്ട് പാസ്സ് വേഡായി എളുപ്പത്തില്‍ ഊഹിക്കാവുന്ന വാക്കുകള്‍(മക്കളുടെയോ, വേണ്ടപ്പെട്ടവരുടെയോ പേരുകള്‍) ഉപയോഗിക്കാതിരിക്കുക. കൂടാതെ ജനന തീയ്യതി പിന്‍നമ്പറായി നല്‍കാതിരിക്കുക.

13) കാര്‍ഡോ,പിന്‍ നമ്പറോ, അക്കൗണ്ട് പാസ്സ് വേഡോ ആര്‍ക്കും കൈമാറാതിരിക്കുക.

14) സുരക്ഷിതമല്ലാത്തതും, അംഗീകൃതമല്ലാത്തതുമായ വെബ്‌സൈറ്റുകള്‍ വഴി ബാങ്കിംഗ്  ഇടപാടുകള്‍ നടത്താതിരിക്കുക.

15) നിര്‍ബന്ധമായും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നിങ്ങളുടെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുക. അക്കൗണ്ടുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള ദുരുപയോഗം നടന്നാല്‍ ഉടനടി അതിന്റെ വിശദാംശങ്ങള്‍ നിങ്ങളുടെ മെബൈല്‍ ഫോണിലെത്താന്‍ ഇത് സഹായിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago
No Image

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗൂഗ്ള്‍; മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്റെ കുരുക്ക് മുറുകുന്നു  

Kerala
  •  a month ago
No Image

പൊലിസുകാരുടെ മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള ക്ലാസിലെത്താന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ

Kerala
  •  a month ago
No Image

സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിനു മുകളില്‍ പെര്‍മിറ്റ് നല്‍കുമെന്ന  ഹൈകോടതി വിധിക്കെതിരേ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയേക്കും

Kerala
  •  a month ago
No Image

ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍:  നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; വിരമിക്കല്‍ 10ന്- ഇന്ന് അവസാന പ്രവൃത്തി ദിനം

National
  •  a month ago
No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago