പെരുമ്പുഴ പാലത്തിന്റെ കൈവരികള്‍ തകര്‍ന്നു
കാഞ്ഞാണി: നൂറ് കണക്കിന് വാഹനങ്ങള്‍ ഇടവേളകളില്ലാതെ ഓടുന്ന തൃശൂര്‍ - കാഞ്ഞാണി റൂട്ടിലെ പെരുമ്പുഴ പാലത്തിന്റെ കൈവരികള്‍ തകര്‍ന്നു. ഒരു നേരത്തെ അശ്രദ്ധയോ വലിയ വാഹനങ്ങള്‍ക്ക് സൈഡ് നല്‍കുന്നതോ തെന്നിമാറാന്‍ ഇടയായാല്‍ തകര്‍ന്ന കൈവരിക്കിടയിലൂടെ വെള്ളവും ചണ്ടിയും പുതഞ്ഞ് കിടക്കുന്ന കനാലിലേക്കാണ് വീഴുക.
കൈവരി തകര്‍ന്നതിനാലുള്ള അപകടങ്ങള്‍ മുന്‍പ് സംഭവിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ബസ് കനാലിലേക്ക് വീണ് ഡ്രൈവറായിരുന്ന അന്തിക്കാട് സ്വദേശി മരണപെട്ടിരുന്നു. ഇത്തരത്തിലുള്ള അപകടങ്ങളൊഴിവാക്കാന്‍ അധികൃതരുടെ ശ്രദ്ധയും നടപടികളും ഉണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. സമാന രീതിയില്‍ പെരുമ്പുഴയില്‍ മറ്റൊരു പാലത്തിന്റെ കൈവരികള്‍ ദ്രവിച്ചത് അപകട ആശങ്ക ഉയര്‍ന്നപ്പോള്‍ അന്നത്തെ അന്തിക്കാട് എസ്.ഐ ആയിരുന്ന നിലവില്‍ ഹേമാംബിക സി.ഐ പ്രേമാനന്ദ കൃഷ്ണന്‍ ഇടപെടുകയും പത്രപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ കേടായ പാലത്തിന്റെ കൈവരികള്‍ മാറ്റി പുതിയത് സ്ഥാപിക്കുകയും ചെയ്തു. പൊട്ടിയ കൈവരികള്‍ക്ക് പകരമായി മുളകള്‍ കൊണ്ട് താല്‍കാലികമായി പ്രതിഷേധ സൂചകമായി സ്ഥാപിച്ചിരുന്ന മുള കമ്പ് മാസങ്ങളോളമായി പാലത്തിന്റെ അപകടാവസ്ഥയുടെ മുന്നറിയിപ്പായി കൈവരിയില്‍ തൂങ്ങി കിടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."