പൈങ്കണ്ണിയൂര് മഹല്ലിന്റെ സൗജന്യ ഭവന കല്ലിടല്‍ കര്‍മം നിര്‍വഹിച്ചു
പാവറട്ടി: മഹല്ല് ഭരണ സമിതി മഹല്ല് നിവാസികളുടെ പൂര്‍ണ സംരക്ഷണത്തിന് ഉത്തരവാദിത്വപ്പെട്ടവരാണെന്നതിന് അടിവരയിട്ട് പൈങ്കണ്ണിയൂര് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹല്ലിലെ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി നിര്‍മിച്ചു കൊടുക്കുന്ന രണ്ടാമത്തെ വീടിന്റെ കല്ലിടല്‍ കര്‍മം മഹല്ല് ഉപദേശക സമിതിയംഗം ഉസ്താദ് ഹാജി എന്‍.കെ അബ്ദുല്‍ഖാദര്‍ മുസ്ലിയാര് (എം.എഫ്.എഫ്) നിര്‍വഹിച്ചു.
മഹല്ല് പ്രസിഡന്റ് എ.പി ഹമീദ്ഹാജി അധ്യക്ഷനായി. മഹല്ല് കമ്മിറ്റിയുടെ കീഴില്‍ നിര്‍മിച്ചു കൊടുത്ത ആദ്യവീടിന്റെ താക്കോല്‍ദാനം അടുത്തിടെ നിര്‍വഹിച്ചിരിന്നു. മഹല്ല് കമ്മിറ്റിയുടെ കീഴിലുള്ള വിവിധ ശാഖാ കമ്മിറ്റികളുടെയും നാട്ടിലെയും പ്രവാസികളുടെയും സംയുക്തമായ ശ്രമമാണ് രണ്ടാമത്തെ വീട് നിര്‍മാണത്തിനുള്ള തുടക്കം കുറിച്ചത്. മഹല്ല് ഖത്തീബ് ഹംസ ദാരിമി വയനാട്, സെക്രട്ടറി നൗഷാദ് എലാന്ത്ര, എന്‍.കെ അബ്ദുല്‍ഖാദര്‍ മാസ്റ്റര്‍, വി.പി മുഹമ്മദ്, വി.പി അബ്ദുമോന്, ഹംസമാനാത്ത്, അസീസ് പുളിക്കല്‍, സൈഫുദ്ദീന് മണക്കോട്ട്, മുഹമ്മദ്, ഉസ്മാന് കൂരിക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."