HOME
DETAILS

നിലംപൊത്താറായ വീട്ടില്‍ ജീവന്‍ ഭീഷണിയില്‍ ഐഷയും മകനും

  
backup
October 24 2016 | 21:10 PM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%82%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b1%e0%b4%be%e0%b4%af-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


എരുമപ്പെട്ടി: ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന വീട്ടില്‍ പൊട്ടിയ ചുവരുകള്‍, ഇതില്‍ താങ്ങി നിര്‍ത്തിയ ചിതലരിച്ച് ദ്രവിച്ച മേല്‍ക്കൂര, വേലൂര്‍ പഞ്ചായത്തിലെ തയ്യൂര്‍ പൂക്കാട്ട്മുക്കില്‍ അറയ്ക്കല്‍ ഐഷയും മകന്‍ മഹമൂദും താമസിക്കുന്ന വീടിന്റെ അവസ്ഥയാണിത്. വീടിന്റെ പുനര്‍ നിര്‍മാണത്തിന് അപേക്ഷ നല്‍കിയെങ്കിലും പഞ്ചായത്ത് അധികൃതര്‍ അവഗണിക്കുകയാണെന്ന് ഈ നിര്‍ധന കുടുംബം പറയുന്നു. മഴക്കാലമായാല്‍ ഇവരുടെ ദുരിതത്തിന് ആക്കംകൂടും. ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയ്ക്ക് താഴെ നനഞ്ഞൊലിച്ച് വേണം ഈ ഉമ്മയും മകനും രാപ്പകലുകള്‍ തള്ളി നീക്കാന്‍. കുടിവെള്ളത്തിന് കിണറില്ലാത്തതും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ കക്കൂസില്ലാത്തതുമാണ് ഇവര്‍ നേരിടുന്ന മറ്റൊരു ദുരിതം. വെളിയിട വിസര്‍ജ്ജ്യ മുക്ത ജില്ലയായി തൃശൂരിനെ പ്രഖ്യാപിക്കുകയും വേലൂര്‍ ഗ്രാമപഞ്ചായത്തിന് ഒ.ഡി.എഫ് അംഗീകാരം ലഭിച്ചിട്ടും വേലൂരിലെ ഒരു കുടുംബം വര്‍ഷങ്ങളായി സ്വന്തമായി കക്കൂസില്ലാതെ കഴിയുന്നുവെന്നത് പദ്ധതികള്‍ പ്രഹസനം മാത്രമാണെന്നതിന് ഉദാഹരമാണ്.
ഭര്‍ത്താവ് ഉപേക്ഷിച്ച ആയിഷയും മകനും 15 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വേലൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ പൂക്കാട്ട്മുക്കില്‍ താമസമാരംഭിച്ചത്. ഓലക്കുടിലില്‍ ജീവിതം തള്ളി നീക്കിയിരുന്ന ഇവര്‍ക്ക് എട്ട് വര്‍ഷം മുന്‍പ് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് ഇപ്പോള്‍ താമസിക്കുന്ന വീട് നിര്‍മിച്ച് നല്‍കിയത്. ഒരു കുടുസ് മുറിയും അടുക്കളയും മാത്രമുള്ള താല്‍ക്കാലികമായി നിര്‍മിച്ച് നല്‍കിയ വീട് ഇപ്പോള്‍ ഏത് നിമിഷവും ഇടിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണ് നില്‍ക്കുന്നത്. രോഗിയായ ആയിഷയും പ്ലസ് ടു വിദ്യാര്‍ഥിയായ മഹ്മൂദും ഭയപ്പെട്ടാണ് അപകടാവസ്ഥയിലായ ഈ വീട്ടില്‍ ജീവിതം തള്ളി നീക്കുന്നത്. വീടും കക്കുസും നിര്‍മിക്കുന്നതിന് ഫ@ണ്ട് ലഭിക്കുന്നതിനായി പഞ്ചായത്തില്‍ നിരവധി തവണ അപേക്ഷ നല്‍കിയെങ്കിലും അര്‍ഹതയുള്ള ഇവരെ പരിഗണിക്കാന്‍ അധികൃതര്‍ ഇതുവരേയും തയാറായിട്ടില്ല. ഉപജീവനത്തിനും പഠനത്തിനും ബുദ്ധിമുട്ട് നേരിട്ടു കൊണ്ടണ്ടിരിക്കുന്ന ഉമ്മയും മകനും വീട് നിര്‍മാണത്തിനായി ഉദാരമതികളുടെ കാരുണ്യം തേടുകയാണിപ്പേള്‍. സഹായങ്ങള്‍ അയക്കേ@ണ്ട മേല്‍വിലാസം: ആയിഷകുട്ടി.പി.എന്‍, എക്കൗണ്ടണ്ട് നമ്പര്‍ 80005059747, തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക് എരുമപ്പെട്ടി ബ്രാഞ്ച്, ഫോണ്‍ നമ്പര്‍ 8086187726. (ഫോട്ടോ)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നഗരമധ്യത്തിലെ വാടക വീട്ടിൽ ഒരാൾ പൊക്കത്തിലുള്ള കഞ്ചാവ് ചെടി; പൊലിസ് പിടികൂടി

Kerala
  •  a month ago
No Image

കുവൈത്തില്‍ ജി.സി.സി ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Kuwait
  •  a month ago
No Image

ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

Kerala
  •  a month ago
No Image

ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രാഈൽ; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ കൊല്ലപ്പെട്ടു

latest
  •  a month ago
No Image

യു.കെ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യ മന്ത്രി 

Kuwait
  •  a month ago
No Image

തൊഴില്‍, താമസ വിസ നിയമലംഘനം 257 വിദേശ തൊഴിലാളികളെ നാടുകടത്തി ബഹ്‌റൈന്‍

bahrain
  •  a month ago
No Image

വിധിയെഴുതി വയനാട്:  പോളിങ് ശതമാനം കുത്തനെ കുറഞ്ഞു

Kerala
  •  a month ago
No Image

ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ നൈറ്റ് ഗ്രാന്‍ഡ് ക്രോസ് അവാര്‍ഡ് ഹമദ് രാജാവിന് സമ്മാനിച്ച് ചാള്‍സ് രാജാവ് 

bahrain
  •  a month ago
No Image

സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും നല്‍കിയ മികച്ച പിന്തുണ; പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ

uae
  •  a month ago