പഞ്ചായത്ത് അംഗത്തിന്റെ ഓണറേറിയത്തില്‍ അങ്കണവാടി വൈദ്യുതീകരിച്ചു
എരുമപ്പെട്ടി: പഞ്ചായത്ത് അംഗത്തിന്റെ ഓണറേറിയം ചെലവഴിച്ച് അങ്കണവാടി വൈദ്യുതീകരിച്ചു. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സറ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും 18-ാം വാര്‍ഡ് മെമ്പറുമായ എന്‍.കെ കബീറാണ് തനിക്ക് ലഭിച്ച ഓണറേറിയം ഉപയോഗിച്ച് കരിയന്നൂര്‍ ഒന്നാം നമ്പര്‍ അങ്കണവാടി വൈദ്യുതീകരിച്ചത്.
ഇതിന് പുറമെ ഓണറേറിയത്തിന്റെ വിഹിതം ഉപയോഗിച്ച് കരിയന്നൂര്‍, എരുമപ്പെട്ടി അയ്യപ്പന്‍ക്കാവ് എന്നീ ര@ണ്ട് അങ്കണവാടികളിലെ കുട്ടികള്‍ക്ക് ആഴ്ചയില്‍ ര@ണ്ട് ദിവസം കോഴിമുട്ട നല്‍കി വരുന്നു@ണ്ട്. 40 വര്‍ഷം പൂര്‍ത്തീകരിച്ച അങ്കണവാടിയുടെ വൈദ്യുതീകരണത്തിന്റെ ഉദ്ഘാടനം എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീനശലമോന്‍ നിര്‍വഹിച്ചു. എന്‍.കെ കബീര്‍ അധ്യക്ഷനായി. വെല്‍ഫയര്‍ കമ്മിറ്റിയംഗം അമ്പലപ്പാട്ട് മുരളീധരന്‍, അങ്കണവാടി അധ്യാപിക പ്രേമ, വിജയലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."