വകുപ്പുകളുടെ ഏകോപനമില്ല: മുഷിക്കെതിരെ നടപടി നീളുന്നു
പാലക്കാട്: ആഫ്രിക്കന്‍ മുഷി കൃഷിക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ മുന്‍കൈയെടുത്തു രൂപീകരിച്ച സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങിയില്ല.ഇതിനാല്‍ പരിസ്ഥിതിനാശമുണ്ടാക്കുന്ന മുഷിക്കെതിരെ നടപടിയെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഏകോപനമില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം കൊഴിഞ്ഞാമ്പാറയിലെ ഒരു കൃഷിയിടത്തില്‍ നിന്നും,ലോറിയില്‍ കടത്തികൊണ്ടുപോവുമ്പോഴും ഫിഷറീസ് ഉദ്യോഗസ്ഥരും ,നാട്ടുകാരും ചേര്‍ന്ന് പിടികൂടിയ രണ്ടു വാഹനങ്ങള്‍നടപടിയെടുക്കാനാവാതെ വിട്ടയച്ചു
നടപടികള്‍ സ്യകരിക്കാനുള്ള ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. പഞ്ചായത്ത് തല പ്രവര്‍ത്തന കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുമില്ല.നടപടികള്‍ സംയുക്തമായി നടപ്പിലാക്കാന്‍ കഴിയാത്തതാണ് ജൈവ നാശത്തിനും മലിനീകരണത്തിനും കാരണമായ മുഷി വളര്‍ത്തല്‍ ഇന്നും തുടരാന്‍ കാരണം. ആഫ്രിക്കന്‍മുഷി കൃഷി നിരോധിക്കുന്നതിന് ഐ.പി.സി.133(1)(ബി) പ്രകാരവും, ഗ്രാമപഞ്ചാത്തുകള്‍ക്കും ആരോഗ്യവകുപ്പിനുംവ്യക്ത്തമായ തീരുമാനമെടുക്കാന്‍ കഴിയും. പൊതുജനങ്ങള്‍ക്ക് ശല്യം സൃഷ്ട്ടിക്കുന്ന പ്രവര്‍ത്തിയില്‍ ഹെല്‍ത്ത് ഓഫിസറുടെ നിര്‍ദേശം അനുസരിക്കാത്തവര്‍ക്കെതിരെ ട്രാവന്‍കൂര്‍ ആക്റ്റ് സെഷന്‍ 42 പ്രകാരവും മദ്രാസ് ആക്റ്റ് സെഷന്‍ 44 പ്രകാരവും കേസടുക്കാം. പാലക്കാട്താലൂക്കില്‍ മദ്രാസ് പബ്ലിക്ക് ഹെല്‍ത്ത് ആക്റ്റും(1939) ചിറ്റൂര്‍ താലൂക്കില്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ പബ്ലിക്ക് ഹെല്‍ത്ത് ആക്റ്റുമാണ് (1955) ആരോഗ്യവകുപ്പ് പാലിക്കേണ്ടത്. അതിനാല്‍ പാലക്കാട് താലൂക്കില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്റ്ററില്‍ കുറയാത്ത ഉദ്യോഗസ്ഥനും ചിറ്റൂര്‍ താലൂക്കില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസറില്‍ കുറയാത്ത റാങ്കുള്ള ഉദ്യോഗസ്ഥനാണ് നടപടികള്‍ എടുക്കേണ്ടത്. ഇവര്‍ക്ക് മാത്രമേപൊതുജനാരോഗ്യ നിയമലംഘനത്തിനെതിരെ കേസ്സുകള്‍ ചാര്‍ജ് ചെയ്യുവാന്‍ കഴിയൂ. അറവുശാല മാലിന്യം മൂലമുള്ള ജല മലിനീകരണത്തിന് ട്രാവന്‍കൂര്‍ ആക്റ്റ് സെഷന്‍ 34 പ്രകാരവും മദ്രാസ് ആക്റ്റ് പ്രകാരം സെഷന്‍ 36 പ്രകാരവും കേസ്സെടുക്കാം. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും, ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്റ്ററില്‍ കുറയാത്ത ഉദ്യോഗസ്ഥനെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നടപടിയെടുക്കാവുന്നതേയുള്ളു. പഞ്ചായത്ത് രാജ് ആക്റ്റിലെ 219 ജെ വകുപ്പ് പ്രകാരം 24 മണിക്കൂറില്‍ കൂടുതല്‍ സമയം മാലിന്യങ്ങള്‍ ഒരു സ്ഥലത്ത് നിക്ഷേപിക്കുവാന്‍ പാടുള്ളതല്ല എന്നതും അതെ ആക്റ്റിലെ 219 എച്ച് വകുപ്പ് പ്രകാരം സെക്രട്ടറിയുടെ നിര്‍ദ്ദേശം അവഗണിക്കുന്നവര്‍ക്ക് പതിനായിരം രൂപയോ , നിര്‍ദേശം നല്‍കിയ തിയതിമുതല്‍ ദിവസ്സമൊന്നിന് നൂറു രൂപ വെച്ചോ പിഴ ഈടാക്കാം എന്നതും ഉപയോഗിച്ച് ശക്ത്തമായി നടപടിയെടുക്കാം.
ലളിതമായ നിയമനടപടികള്‍ സ്യീകരിച്ച് മുഷിയെ തടയാന്‍ കഴിയുമെന്നിരിക്കെ നിയമങ്ങള്‍ പാലിക്കാതെ നല്‍കുന്ന സ്റ്റോപ്പ് മെമ്മോയുടെ പിന്‍ബലത്തില്‍ കൃഷി തുടരുകയാണ്. ഇരു വകുപ്പുകളുംഒന്നിച്ചാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ മാലിന്യവും മാരക രോഗങ്ങളും വിതക്കുന്ന മുഷികൃഷിക്ക് അറുതിവരുത്താം. ജില്ലയിലെ മുഴുവന്‍ മുഷിവളര്‍ത്തലും നിര്‍ത്തലാക്കാന്‍ ആരോഗ്യവകുപ്പ് നേരിട്ടോ പൊല്യൂഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് സഹിതം പഞ്ചായത്തിനോഇടപെടാം മുന്‍ വര്‍ഷങ്ങളിലെ വ്യാപക നടപടികളില്‍ കൃത്യമായ നടപടികള്‍ പാലിക്കാതെ പോയതാണ് കോടതികളില്‍ അനധികൃത മുഷികര്‍ഷകര്‍ക്ക് ഉത്തരവുകളെ താല്‍കാലികമായി പിന്‍വലിപ്പിക്കാന്‍ കഴിഞ്ഞത്.
ഫിഷറീസ് വകുപ്പിലെയും ആരോഗ്യവകുപ്പിലെയും മലിനീകരണ നിയന്ത്രണ വകുപ്പിലെയും ഗ്രാമ പഞ്ചായത്തുകളിലെയും സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചില്ല. ആര്‍.ഡി.ഒ.യുടെ ഉത്തരവിനെതിരെ കര്‍ഷകര്‍ നേടിയ സ്റ്റേ വിശദവിവരങ്ങള്‍ ഗവ: പ്രോസിക്യൂട്ടര്‍ മറ്റുവകുപ്പുകളെ അറിയിക്കാത്തത് വിവിധവകുപ്പുകളുടെ ഏകോപനം ഇല്ലാതെയാക്കി. തെളിവിനായി കോടതിയില്‍ ഹാജരായ ഫിഷറീസ് വകുപ്പ് ജീവനക്കാര്‍ ഒഴികെ മറ്റു വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രസ്തുത സ്ഥലം സന്ദര്‍ശിക്കാത്തത് കോടതി മുഖവിലയ്‌ക്കെടുത്താണ് സ്റ്റേ നല്‍കിയത്. സ്റ്റേ നേടിയ തുടര്‍ നടപടിയില്ലാത്ത മാറ്റിവെച്ച കേസ്സില്‍ ഒന്നാം കക്ഷി കൊഴിഞ്ഞാമ്പാറ പഞ്ചായത്തും രണ്ടാം കക്ഷി സംസ്ഥാനവുമാണ്. എന്നാല്‍ മറ്റു പഞ്ചായത്തുകള്‍ ഒന്നും തന്നെ ഒരു നിയമ നടപടിയും സീകരിച്ചിട്ടില്ല.വിവധ വകുപ്പുകളുടെ ഏകോപനം നടത്താതെയുള്ള നടപടികള്‍ കൊണ്ട് മുഷിയെന്ന വിപത്തിനെ നേരിടാന്‍ കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."