കൈകളില്ലെങ്കിലും കൈയെഴുത്തില്‍ ഇവള്‍ ലോകവിസ്മയം
കൈയെഴുത്ത് മികച്ചതാക്കാന്‍ മുന്‍ഗണന നല്‍കേണ്ടത് പേന പിടിക്കുന്നതിലാണെന്ന പരിശീലകരുടെ ഉപദേശങ്ങള്‍ കേട്ടുവളരുന്ന വിദ്യാര്‍ഥികള്‍ക്ക് തിരുത്തുമായെത്തുകയാണ് വെര്‍ജീനിയന്‍ പെണ്‍കുട്ടി.
അനയ്യ എല്ലിക് എന്ന ഏഴുവയസുകാരിയാണ് പാതികൈകളുമായി എഴുതി കൈയെഴുത്ത് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി അപൂര്‍വ നേട്ടം കൈവരിച്ചത്.
ജന്മനാ കരങ്ങളില്ലാതെ വളര്‍ന്നിട്ടും അമേരിക്കയില്‍ യു.എസ് നാഷനല്‍ കൈയെഴുത്തു മത്സരത്തില്‍ വിജയം നേടുക എന്ന വിസ്മയമാണ് അനയ്യ ശ്രമങ്ങളിലൂടെ നേടിയെടുത്തത്.
അന്‍പത് പേരുള്ള മത്സരത്തില്‍ പങ്കെടുത്തത് കൃത്രിമ കൈകള്‍ പോലും ഉപയോഗിക്കാതെ ജന്മനാ ലഭിച്ച പാതികൈയില്‍ പെന്‍സിലുകള്‍ ചേര്‍ത്ത് നേട്ടങ്ങള്‍ കോര്‍ക്കുമ്പോള്‍ ജന്മങ്ങളല്ല ശ്രമങ്ങളാണെന്ന് ലോകത്തിനു മുന്നില്‍ തെളിയിച്ചിരിക്കുകയാണ് ഈ കുട്ടി.
അനയ്യ പഠിക്കുന്ന ഗ്രീന്‍ബീര്‍ ക്രിസ്റ്റ്യന്‍ അകാദമി പ്രിന്‍സിപ്പല്‍ ട്രാസി കോക്‌സിന് അവളെക്കുറിച്ച് പറയാന്‍ നൂറു നാവാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ പ്രചോദനം എന്ന വാക്കിന്റെ പ്രതിരൂപമാണവള്‍.
ഏത് ലക്ഷ്യവുമായി മുന്നിട്ടിറങ്ങിയാലും അത് നേടിയിട്ടല്ലാതെ മടങ്ങുകയില്ല. നിതാന്ത പരിശ്രമത്തിലൂടെയാണ് അനയ്യ പുതിയ നേട്ടം കരസ്തമാക്കിയത്.
വെറും എഴുത്തില്‍ മാത്രം വിസ്മയം പ്രകടിപ്പിച്ചവള്‍ മാത്രമല്ല,
ബലഹീനതകളെ കരുത്താക്കി കാര്‍ ഡ്രൈവിങ്, വിമാനം പറത്തല്‍, പിയാനോ വായന തുടങ്ങി ശാരീരിക കരുത്ത് ഒത്തൊരുങ്ങിയിട്ടും പലര്‍ക്കും സ്വപ്നം മാത്രമായി പടവുകളാണ് ഈ കൊച്ചുമിടുക്കി സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."