HOME
DETAILS
MAL
ഭാരതീയ കിസാന്‍സഭ പ്രതിനിധി സമ്മേളനം നാളെ
backup
October 24 2016 | 21:10 PM
പാലക്കാട്: ഭാരതീയ കിസാന്‍ സംഘ് പാലക്കാട് ജില്ലാ പ്രതിനിധി സമ്മേളനം അഖിലേന്ത്യാ സെക്രട്ടറി പെരുമാള്‍ ഒക്ടോബര്‍ 26-ന് കാലത്ത് 10 മണിയ്ക്ക് ഉദ്ഘാടനം ചെയ്യും. പാലക്കാട് ജില്ലയിലെ കര്‍ഷകരുടെ നെല്ല് ഉടന്‍ സംഭരിക്കുക, സംഭരണവില കിലോവിന് 30 രൂപയാക്കുക, പച്ചത്തേങ്ങയ്ക്ക് കിലോവിന് 50 രൂപയാക്കുക, സംഭരിച്ച ഉല്പന്നങ്ങളുടെ വില ഉടന്‍ ലഭ്യമാക്കുക, വന്യജീവനകളുടെ ആക്രമണത്തില്‍നിന്ന് കര്‍ഷകരെയും കൃഷിയെയും രക്ഷിക്കുക, പറമ്പികുളം ആളിയാര്‍ അര്‍ഹതപ്പെട്ട 300 ഘന അടി വെള്ളം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ നേടിയെടുക്കുവാന്‍ വേണ്ടിയാണ് കര്‍ഷക പ്രതിനിധി സമ്മേളനം നടക്കുന്നത്. സംസ്ഥാന വര്‍കിംഗ് പ്രസിഡന്റ് ഇ നാരായണന്‍കുട്ടി മുഖ്യ പ്രഭാഷണം നടത്തും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."