ആരോഗ്യ - കുടുംബക്ഷേമ പ്രചാരണം: മെഡിക്കല്‍ ക്യാംപ് ഇന്ന്
പാലക്കാട്: കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസ് സംഘടിപ്പിക്കുന്ന ത്രിദിന ആരോഗ്യ കുടുംബക്ഷേമ പ്രചരണ പരിപാടിക്ക് ലക്കിടി പേരൂരില്‍ തുടക്കമായി. ലക്കിടി പേരൂര്‍ പഞ്ചായത്ത് ഇ.കെ. നായനാര്‍ സ്മാരക ഓഡിറ്റോറിയത്തില്‍ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശിവരാമന് ത്രിദിന പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു.
ലക്കടി പേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ദീപാ നാരായണന്, വൈസ് പ്രസിഡന്റ് എം. വിജയകുമാര്‍, ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ് കേരളാ ലക്ഷദ്വീപ് റീജനല്‍ ഡയറക്ടര്‍ എസ്. സുബ്രഹ്മണ്യന്, പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം. സ്മിതി, ഫീല്‍ഡ് എക്സിബിഷന് ഓഫിസര്‍ എല്‍.സി. പൊന്നുമോന്, സിയ സായിനാഥ്, സി. ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രജനന ശിശു ആരോഗ്യ ശില്പശാല ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ശെല്‍വരാജ് ഉദ്ഘാടനം ചെയ്തു. ലക്കിടി പേരൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. എം.കെ. ശ്രീജ ക്ലാസെടുത്തു.
പ്രചാരണ പരിപാടിക്കു മുന്നോടിയായി നടത്തിയ വിളംബര റാലി ഒറ്റപ്പാലം പൊലിസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. അബ്ദുള്‍ മുനീര്‍ ഫ്ളാഗ് ഓഫ് ചെയ്തു. മെഡിക്കല്‍ ക്യാംപുകള്‍ ഇന്ന് രാവിലെ ഒന്‍പതു മുതല്‍ ഇ.കെ. നായനാര്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടക്കും. അലോപ്പതി, ഹോമിയോ, ആയുര്‍വേദം എന്നിവയിലെ ജനറല്‍ മെഡിക്കല്‍ ക്യാംപും ഡയബറ്റിക് റെറ്റിനോപ്പതി നിര്‍ണയ ക്യാംപുമാണ് നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."