തൃച്ചാറ്റുകുളം നദ്വത്തു നഗര്‍ റൂട്ടില്‍ ബസ് സര്‍വ്വീസ് വേണമെന്ന ആവശ്യം ശക്തം
പൂച്ചാക്കല്‍ : തൃച്ചാറ്റുകുളം നദ്വത്തു നഗര്‍ റൂട്ടില്‍ ബസ് സര്‍വ്വീസ് നടത്തണമെന്നാവശ്യം ശക്തമായി.റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിറുത്തി വെച്ച ബസ് സര്‍വ്വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ അധികാരികള്‍ക്ക് നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
കുടപുറം,മധുരക്കുളം,നദ് വത്തുനഗര് തുടങ്ങിയ മേഖലളില്‍ നിന്നും എറണാകുളം ചേര്‍ത്തല ഭാഗങ്ങളിലേക്ക് പോകണമെങ്കില്‍ കിലോമീറ്ററോളം കാല്‍നട യാത ചെയ്തു വേണം ചേര്‍ത്തല-അരൂക്കുറ്റി റോഡിലെ ബസ്റ്റോപ്പുകളിലെത്താന്.വിവിധ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും,ചെമ്മീന്‍ സംസ്ക്കരണ ശാലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. മുമ്പ് തളിയാപറമ്പ് വഴി ചേര്‍ത്തലയില്‍ നിന്നും പുറപ്പെടുന്ന സ്വകാര്യ ബസ് നദ് വത്ത് നഗര്‍ വടുതലയിലേക്ക് സര്‍വ്വീസ് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."