ഭവനമില്ലാത്ത പ്രവര്‍ത്തകര്‍ക്ക് ഐ.എന്‍.ടി.യു.സി വീടു നിര്‍മിക്കുന്നു
തുറവൂര്‍: ഭവനമില്ലാത്ത പ്രവര്‍ത്തകര്‍ക്ക് ഐ.എന്‍.ടി.യു.സി അരൂര്‍ റീജനല്‍ കമ്മിറ്റി വീട് നിര്‍മിച്ചു നല്കുന്നു.
തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ പള്ളിത്തോട്ടില്‍ വനിതാ പ്രവര്‍ത്തകയായ ലീനാമ്മ ജോസഫിനാണ് വീട് നിര്‍മിച്ചു നല്‍കുന്നതെന്ന് പ്രസിഡന്റ് പി.ആര്.സോമ കുമാര്‍ അറിയിച്ചു.
ഇതിന്റെ ശിലാസ്ഥാപന കര്‍മം 30 ന് പകല്‍ 2.30 ന് പള്ളിത്തോട്ടില്പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും.പ്രസിഡന്റ് പി.ആര്.സോമ കുമാര്‍ അധ്യക്ഷത വഹിക്കും.സി.സി.സി.പ്രസിഡന്റ് എ.എ.ഷുക്കര്‍ മുഖ്യ പ്രഭാഷണം നടത്തും.ജില്ലാ ഐ.എന്‍.റ്റി.യു.സി പ്രസിഡന്റ് എന്‍.ഹരിദാസ്, അരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ദി ലിപ് കണ്ണാടന്‍, തൈക്കാട്ടുശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.ആര്.രവി എന്നിവര്‍ പ്രസംഗിക്കും.ജനറല്‍ സെക്രട്ടറിമാരായ കെ.വി.സോളമന് സ്വാഗതവും സനീഷ് പായീക്കാട് കൃതജ്ഞതയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."