തുലാവര്‍ഷവും എത്തിയില്ല ; കരഭൂമിയിലെ ജലാശയങ്ങള്‍ വരണ്ടു തുടങ്ങി
മണ്ണഞ്ചേരി : കാലവര്‍ഷത്തിന് പിന്നാലെ ഇത്തവണ തുലാവര്‍ഷവും ജില്ലയെ ചതിച്ചതോടെ കരഭൂമിയിലെ ജലാശയങ്ങള്‍ വറ്റിവരണ്ടുതുടങ്ങി.
സാധാരണയായി ഒക്ടോബര്‍ മദ്ധ്യത്തോടെ ഇടത്തോടുകള്‍വരെ നിറഞ്ഞൊഴികിയിരുന്നു.ജൂണ്‍ - ജൂലൈ മാസങ്ങളില്‍ ലഭിക്കേണ്ട കാലവര്‍ഷപെയ്ത്തിലും മുന്‍കാലങ്ങളേകാള്‍ നാല്‍പ്പത് ശതമാനത്തിലേറെ കുറഞ്ഞ മഴയാണ് ഈ പ്രാവശ്യംലഭിച്ചത്. ഈ സമയത്ത് കടലുമായി ബന്ധമുള്ള പൊഴികള്‍ ശക്തമായ വേലിയേറ്റത്താല്‍ നിറയുകും അതുമൂലം സമീപത്തെ ഇടത്തോടുകളിലേക്ക് നീരൊഴുക്കുണ്ടാകുകയും ചെയ്തിരുന്നതും ഇക്കുറി ഉണ്ടായിട്ടില്ല.അതിനാല്‍ തീരദേശത്തെ ജലാശയങ്ങളിലും വെള്ളക്കുറവാണ് അനുഭവപ്പെടുന്നത്.
ഈ നിലതുടര്‍ന്നാല്‍ നാളികേരം അടക്കമുള്ള കാര്‍ഷികവിളകളെ സാരമായി ബാധിക്കും.തുലാവര്‍ഷം കണ്ടിറക്കിയ പലതരം കരപ്പാടകൃഷിയും കരിഞ്ഞുതുടങ്ങിയിട്ടുണ്ട്. കരപ്പാടത്തില്‍ കൃഷിക്ക് നനയ്ക്കാന്‍ കുഴിച്ച കുളങ്ങള്‍ വരണ്ടതാണ് കൃഷികള്‍ നശിക്കാന്‍ കാരണം. കാലവര്‍ഷത്തിന്റെ അളവിലെ കുറവും തുലാവര്‍ഷം വൈകുന്നതും കുടിവെള്ളക്ഷാമവും രൂക്ഷമാക്കിയിട്ടുണ്ട്. മഴവെള്ളസംഭരണികളില്‍ നല്ലൊരുഭാഗവും ഇപ്പോള്‍ കാലിയായനിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."