മണ്ഡലം കമ്മിറ്റി അംഗത്തെ വെട്ടിയവരെ പിടികൂടിയില്ല ; സി.പി.ഐ ഇന്ന് പൊലിസ് സ്റ്റേഷന് മാര്‍ച്ച് നടത്തും
കായംകുളം: സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗവും മുന്‍ നഗരസഭാ കൗണ്‍സിലറുമായിരുന്ന എ ഷിജിയെ ആക്രമിച്ച കേസിലെ മുഴുവന്‍ പ്രതികളേയും ഒരു മാസം കഴിഞ്ഞിട്ടും അറസ്റ്റു ചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സിപിഐ കായംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കായംകുളം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും.രാവിലെ 10 ന് നടക്കുന്ന മാര്‍ച്ച് സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും.സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസില്‍നിന്നും പ്രകടനമായിട്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുള്ളത്.കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനാണ് ഷിജിക്കുനേരേ ആക്രമണം ഉണ്ടായത്.സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുകയായിരുന്ന ഷിജിയെ ബൈക്കിലെത്തിയ ആറംഗ സംഘം തടഞ്ഞു നിര്‍ത്തി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
കേസില്‍ പ്രതികളായ ചിലരെ പോലീസ് അറസ്റ്റു ചെയ്തെങ്കിലും പ്രധാന പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്നാണ് സിപിഐ ആരോപിക്കുന്നത്.അതിനാല്‍ കേസിലെ മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ന് പോലീസ് സ്റ്റേഷന് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."