HOME
DETAILS

മലയാറ്റൂര്‍ നീലീശ്വരത്തെ പാറമട പ്രശ്‌നം വീണ്ടും സജീവമാകുന്നു

  
backup
October 24 2016 | 21:10 PM

%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%80%e0%b4%b2%e0%b5%80%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4


കാലടി: മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പാറമടകളെ കുറിച്ച് പഞ്ചായത്ത് കമ്മറ്റിയില്‍ നടന്ന വോട്ടെടുപ്പില്‍ ഭരണപക്ഷം പരാജയപ്പെട്ടതോടെ പാറമട പ്രശ്‌നം വീണ്ടും സജീവമാകുന്നു. പഞ്ചായത്തില്‍ ഇല്ലിത്തോട്, മുളംങ്കുഴി, കണ്ണിമംഗലം മേഖലകളിലായി ആറ് ക്രഷറുകളും പത്തോളം കരിങ്കല്‍ ക്വാറികളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവിടങ്ങളില്‍ തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുക, പ്രദേശവാസികള്‍ക് തൊഴില്‍ നല്‍കുക, ആയിരത്തി അഞ്ഞൂറ് അടി വിസ്തീര്‍ണത്തില്‍ കുറവുള്ള വീട് നിര്‍മാണത്തിന് പഞ്ചായത്ത് അംഗത്തിന്റെ ശുപാര്‍ശ പ്രകാരം ക്രഷര്‍ മണലിന് അടിക്ക് അഞ്ച് രൂപ കുറച്ചും കരിങ്കല്ല്, മെറ്റല്‍ എന്നിവക്ക് ആനുപാതികമായും വില കുറച്ചു നല്‍കുക എന്നീ ആവിശ്യങ്ങള്‍ ഉന്നയിച്ച ഐക്യ ട്രേഡ് യൂനിയന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിവേദനമാണ് പഞ്ചായത്ത് ചര്‍ച്ചക്ക് എടുത്തത്. ഇത് വോട്ടിനിട്ടപ്പോള്‍ ഏഴിനെതിരേ ഒന്‍പത് വോട്ടുകള്‍ക്ക് ഭരണപക്ഷം പരാചയപ്പെടുകയായിരുന്നു.
കോര്‍ഡിനേഷന്‍ കമ്മറ്റി നിവേദനത്തില്‍ ഉന്നയിച്ച കാര്യങ്ങളുയര്‍ത്തി സമരങ്ങള്‍ ചെയ്യുകയും ഇതിനെ തുടര്‍ന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലുണ്ടായ തീരുമാനങ്ങള്‍ ക്വാറി മാഫിയയുടെ പിന്തുണയോടെ എല്‍.ഡി.എഫ് പരാചയപ്പെടുത്തുകയായിരുന്നുവെന്നും യു.ഡി.എഫ് ആരോപിച്ചു. സര്‍വകക്ഷി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഒത്തുതീര്‍പ്പാക്കിയ പ്രശ്‌നത്തില്‍ പ്രസിഡന്റ് ബദല്‍ പ്രമേയം കൊണ്ടുവരികയായിരുന്നെന്ന് എല്‍.ഡി.എഫ് കുറ്റപ്പെടുത്തി.
സെപ്റ്റംബര്‍ 21ന് പഞ്ചായത്തില്‍ നല്‍കിയ പരാതിയിലും ഡിമാന്‍ഡ് നോട്ടിസിലും പഞ്ചായത്ത് സ്റ്റിയറിങ്ങ് കമ്മറ്റി ചര്‍ച്ച നടത്തി സര്‍വകക്ഷി യോഗം വിളിക്കുകയും തങ്ങളുടെ നിവേധനത്തില്‍ സമവായം ഉണ്ടാക്കിയതാണെന്നും ഐക്യ ട്രേഡ് യൂനിയന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി പറഞ്ഞു.
പാറമടകളില്‍ പ്രദേശ വാസികള്‍ക് തൊഴിലവസരം സൃഷ്ടിക്കാന്‍ തീരുമാനമെടുത്തുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് വാക്കാല്‍ ഉറപ്പ് നല്‍കിയതായിരുന്നു. പാറമടകള്‍ കൊണ്ടും ക്രഷര്‍ യൂനിറ്റുകള്‍ കൊണ്ടും ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് തങ്ങളാണന്നും ക്വാറി മാഫിയയുമായി ചേര്‍ന്ന് ഇനിയും തങ്ങളെ കബളിപ്പിക്കുന്ന നിലപാട് രണ്ട് കൂട്ടരും തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികളുമായി മുന്‍പോട്ട് പോകുമെന്നും ഇല്ലിത്തോട് കാടപ്പാറ മേഖലാ സംയുക്ത ട്രേഡ് യൂനിയന്‍ കോര്‍ഡിനേഷന്‍ കമ്മറ്റി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  a minute ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  6 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  44 minutes ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  2 hours ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago