ഷംനയുടെ മരണം: മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് അപ്പക്‌സ് സമിതിയുടെ പരിഗണനക്ക്
കൊച്ചി: പനിക്ക് കുത്തിവെപ്പ് എടുത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ഡി.എം.ഒയുടെ നേതൃത്വത്തില്‍ തയാറാക്കിയ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സംസ്ഥാനതല അപ്പക്‌സ് സമിതിക്ക് വിടുന്നു. മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ രൂപപ്പെട്ടതായി അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നീക്കം.
മെഡിക്കല്‍ ബോഡ് അംഗങ്ങള്‍ക്കിടയില്‍ രൂക്ഷമായ അഭിപ്രായ ഭിന്നതയുണ്ടായെങ്കിലും ചികിത്സാ പിഴവല്ല മരണകാരണമെന്ന റിപ്പോര്‍ട്ടാണ് മെഡിക്കല്‍ ബോര്‍ഡ് അന്വേഷണ സംഘത്തിന് നല്‍കിയത്.
നേരത്തെ മെഡിക്കല്‍ എജുക്കേഷന്‍ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തിയ വകുപ്പുതല അന്വേഷണത്തില്‍ ചികിത്സാ പിഴവ് കണ്ടത്തെിയിരുന്നു. ഇതിന് ഉത്തരവാദികളെന്ന നിലയില്‍ ഡോക്ടറെയും പി.ജി വിദ്യാര്‍ഥിയെയും സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.
എറണാകുളം മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനി കണ്ണൂര്‍ ശിവപുരം പടുപാല ഐഷ മന്‍സിലില്‍ അബൂട്ടിയുടെ മകള്‍ ഷംന ജൂലൈ 18ന് പനി ബാധിച്ചതിനെ തുടര്‍ന്ന് ഇവിടെ കുത്തിവെപ്പ് എടുത്തതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
ഡി.എം.ഒയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡില്‍ ഫോറന്‍സിക് സര്‍ജന്‍ ഭിന്നാഭിപ്രായമാണ് രേഖപ്പെടുത്തിയതെന്ന വിവരം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മെഡിക്കല്‍ ബോര്‍ഡില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തരുതെന്ന് കാണിച്ച് ഷംനയുടെ പിതാവ് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍, ഭരണപരിഷ്‌കാര സമിതി ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതത്തേുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സംസ്ഥാനതല അപ്പക്‌സ്‌ബോര്‍ഡിന് വിടാന്‍ നിര്‍ദേശിച്ചത്. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍, തിരുവനന്തപുരം മെഡി. കോളജില്‍ നിന്നുള്ള വിദഗ്ധ ഡോകടര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സമിതിയാകും ഇനി ഈ റിപ്പോര്‍ക്ക് പരിഗണിക്കുക എന്നാണ് സൂചന.
ഇതിനിടെ, മനുഷ്യാവകാശ കമ്മിഷനും പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. കമ്മിഷന്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇതുവരെയുള്ള അന്വേഷണ പുരോഗതി പൊലിസ് ഇന്ന് കമ്മീഷനെ അറിയിക്കുമെന്നാണ് സൂചന. അന്വേഷണ സംഘം ഇന്നലെ നഴ്‌സുമാരുടെ മൊഴിയും രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."