മീനച്ചിലാറിന്റെ തീരത്തെ കൈയേറ്റ ഭൂമി അളന്നുതിരിക്കാന്‍ നടപടിയായി
ഏറ്റുമാനൂര്‍: മീനച്ചിലാറിന്റെ തീരത്തെ കൈയേറ്റഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിനുള്ള ജോലികള്‍ നാളെ ആരംഭിക്കും. കൈയേറ്റത്തെ കുറിച്ച് അന്വേഷിക്കുവാനുള്ള റവന്യു മന്ത്രിയുടെയും ലാന്‍ഡ് റവന്യു കമ്മിഷണറുടെയും ഉത്തരവുകളെ തുടര്‍ന്നാണു സര്‍വ്വേ നടത്തി പുറമ്പോക്കിന്റെ അതിര്‍ത്തി നിര്‍ണയിക്കാന്‍ അഡീഷണല്‍ തഹസില്‍ദാര്‍ ഉത്തരവായത്.
ഏറ്റുമാനൂര്‍ നഗരസഭയിലെ പതിനെട്ടാം വാര്‍ഡിലാണു വിവാദമായ ഭൂമി കൈയേറ്റം. പേരൂര്‍ പൂവത്തുംമൂട് കടവ് മുതല്‍ കിണറ്റുംമൂട് തൂക്കുപാലം വരെയുള്ള ഭാഗത്തെ ആറ്റുപുറംപോക്ക് പതിനഞ്ചോളം വരുന്ന സമീപവാസികള്‍ കൈയേറിയതിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത് വന്നിരുന്നു. 1.4 കിലോമീറ്റര്‍ ദൂരത്തില്‍ 35 ഏക്കറോളം വരുന്ന പുറമ്പോക്ക് ഭൂമിയാണ് ആറ്റുവഞ്ചിയും ഇല്ലിക്കാടുകളും മറ്റു വൃക്ഷങ്ങളും നശിപ്പിച്ച് സ്വകാര്യവ്യക്തികള്‍ കൈയടക്കിയത്. കഴിഞ്ഞ ഏപ്രിലില്‍ കൈയേറ്റം അളന്നു തിട്ടപ്പെടുത്തുന്നതിന് അഡീഷണല്‍ തഹസില്‍ദാര്‍ നഗരസഭയ്ക്കും കൈയ്യേറ്റക്കാര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കൈയേറ്റക്കാരുടെ ഇടപെടലിനെത്തുടര്‍ന്ന് അഡീഷണല്‍ തഹസില്‍ദാര്‍ തന്നെ അളവ് മാറ്റിവച്ചു.
ജൂണ്‍ അവസാനം വീണ്ടും അളക്കുന്നതിനായി റവന്യൂ അധികൃതരുടെ സംഘം എത്തിയെങ്കിലും നഗരസഭ സഹകരിച്ചില്ല എന്നു പറഞ്ഞ് മടങ്ങി. പുറമ്പോക്ക് ഭൂമിയുടെ അതിര്‍ത്തി നിര്‍ണ്ണയിക്കുന്ന ജോലികളാണ് നാളെ ആരംഭിക്കുക.
ഈ സന്ദര്‍ഭത്തില്‍ നഗരസഭാ സെക്രട്ടറിയോ പ്രതിനിധിയോ സ്ഥലത്തുണ്ടായിരിക്കണമെന്നും പട്ടയഭൂമിയിലെ കാട് വെട്ടിതെളിക്കുന്നതുള്‍പ്പെടെയുള്ള സഹായങ്ങള്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് അഡീഷണല്‍ തഹസില്‍ദാര്‍ നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."