HOME
DETAILS

റേഷന്‍ കാര്‍ഡ് കരടുലിസ്റ്റില്‍ അപാകതകളേറെ; പരാതി നല്‍കാനുള്ള തീയതി നീട്ടണമെന്ന ആവശ്യം ശക്തം

  
backup
October 24 2016 | 21:10 PM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%95%e0%b4%b0%e0%b4%9f%e0%b5%81%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1


ഈരാററുപേട്ട: പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം അടുത്തവര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കെ ജില്ലയില്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ പ്രസിദ്ധീകരിച്ച മുന്‍ഗണനാ പട്ടികയില്‍ വ്യാപക ക്രമക്കേടുകള്‍. അനര്‍ഹര്‍ ഒട്ടേറെ പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ അര്‍ഹതപ്പെട്ട പലരും പട്ടികയില്‍നിന്ന് പുറത്തായി.
മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതായാണു വിവരം. 2014 അവസാനം റേഷന്‍ കാര്‍ഡ് പുതുക്കാനുള്ള ഫോറത്തില്‍ ഗൃഹനാഥന്‍ സാക്ഷ്യപ്പെടുത്തിയ വിവരം ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസമാണു യോഗ്യതാ പട്ടിക പ്രസിദ്ധീകരിച്ചത്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമായാണു നടപടി.
വരുമാനം, ജോലി, സ്വത്ത് തുടങ്ങിയവ സംബന്ധിച്ച് ഗുണഭോക്താക്കള്‍ നല്‍കിയ വിവരങ്ങള്‍ പലതും യാഥാര്‍ഥ്യമല്ല. ഇതാണ് അനര്‍ഹര്‍ പലരും പട്ടികയില്‍ കയറിക്കൂടാന്‍ കാരണം. സര്‍ക്കാര്‍ ജീവനക്കാരും സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുന്‍സിപ്പാലിററികളിലുംഗ്രാമപ്പഞ്ചായത്തുകളിലും വില്ലേജ് ഓഫിസുകളിലും കാര്‍ഡുടമകള്‍ക്ക് പരിശോധിക്കാന്‍ കോപ്പി ലഭിച്ചെങ്കിലും തിരക്കുകാരണം പലര്‍ക്കും നിരാശരായി മടങ്ങേണ്ടി വന്നു.
എ.എ.വൈ, മുന്‍ഗണനയുള്ളവര്‍, ഇല്ലാത്തവര്‍, സംസ്ഥാന മുന്‍ഗണന എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പല മേഖലയിലും അര്‍ഹര്‍ പുറത്തും അനര്‍ഹര്‍ അകത്തും കടന്നുകുടിയതായും വ്യാപക പരാതിയുണ്ട്. പരാതിയിലുള്ളവര്‍ 30 വരെയുള്ള തിയ്യതികളില്‍ താലൂക്ക് സപ്ലൈ ഓഫിസുകളില്‍ പരാതി സമര്‍പ്പിക്കാനാണു നിര്‍ദേശം നല്‍കിയിട്ടുള്ളത്.
മലയോര മേഖലകളില്‍ വ്യാപക അപാകതകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. പരാതികള്‍ നല്‍കാനുള്ള 10 ദിവസം പോരെന്നും 20 ദിവസം ആക്കണമെന്നും പരാതികള്‍ അതത് റേഷന്‍ കടകളില്‍ നല്‍കാന്‍ സൗകര്യമൊരുക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. റേഷന്‍ കാര്‍ഡ് പ്രധാന രേഖയായതിനാല്‍ കുറ്റമറ്റതും സത്യസന്ധവും ആകണമെന്നാണ് കാര്‍ഡുടമകളുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago
No Image

വാണിജ്യ പാചകവാതക വില കൂട്ടി

Economy
  •  a month ago
No Image

ഗസ്സയില്‍ കൊന്നൊടുക്കിയത് നൂറിലേറെ മനുഷ്യരെ, ലബനാനില്‍ 50ഓളം; ഇസ്‌റാഈലിന്റെ നരവേട്ടക്ക് അറുതിയില്ല

International
  •  a month ago
No Image

ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

International
  •  a month ago
No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago