HOME
DETAILS
MAL
ചെക്പോസ്റ്റുവഴി കടത്തിയ 15100 പായ്ക്കറ്റ് സിഗരറ്റ് പിടികൂടി
backup
October 24 2016 | 21:10 PM
വിഴിഞ്ഞം: ചെക്കു പോസ്റ്റ് വഴി നികുതി വെട്ടിച്ച് കടത്തിയ 15100 പായ്ക്കറ്റ് സിഗരറ്റ് കാഞ്ഞിരംകുളം പൊലിസ് പിടികൂടി. കടത്താനുപയോഗിച്ച ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസം ഉച്ചക്ക് പന്ത്രണ്ടോടെ കാഞ്ഞിരംകുളം ജങ്ഷനില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കളിയിക്കാവിളയില്‍ നിന്ന് പൂവാര്‍ ആറ്റുപുറം ചെക്കു പോസ്റ്റ് വഴി കെ.എല്‍ 01 എ.ടി 9164 എന്ന ഇന്നോവയില്‍ കൊണ്ടുവന്ന സിഗരറ്റുകള്‍ പിടികൂടിയത്. ബാലരാമപുരം ഭാഗത്തെ കടകളില്‍ വിറ്റഴിക്കാനാണ് ഇവ കൊണ്ടുവന്ന തെന്ന് പൊലിസ് അറിയിച്ചു.വാണിജ്യനികുതി വകുപ്പിന് കൈമാറിയ സിഗരറ്റിന് 12 ലക്ഷത്തോളം രൂപ പിഴയീടാക്കി.കാഞ്ഞിരംകുളം എസ്.ഐ.ജയന്, എ.എസ്.ഐ മുരുകന്, പൊലിസ് ഓഫീസര്‍മാരായ ഷാജികുമാര്‍, പ്രേംകുമാര്‍ വിഷ്ണു എന്നിവരാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."