കൂറ്റന്‍ ട്രാന്‍സ്‌ഫോര്‍മറുമായി ഭീമന്‍ലോറി; ജനത്തിന് കൗതുകം
കഠിനംകുളം: ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കൂറ്റന്‍ട്രാന്‍സ്‌ഫോര്‍മറുമായി തൊണ്ണൂറ് ടയറുകളുള്ള ഭീമന്‍ലോറിയെത്തിയത് ജനത്തെ കൗതുകത്തിലാക്കി.
പള്ളിപ്പുറം പവര്‍ഗ്രിഡ് കോര്‍പ്പറേഷനുവേണ്ടിയാണ് അഞ്ചുകോടി വിലയുള്ള ട്രാന്‍സ്‌ഫോര്‍മറുമായി ലോറിയെത്തിയത്. 220 കെ.വി കപ്പാസിറ്റിയും 130 ടണ്‍ ഭാരവുമുള്ള ട്രാന്‍സ്‌ഫോര്‍മറുമായി രണ്ടുമാസം മുന്‍പാണ് മുംബൈയില്‍ നിന്ന് ലോറി യാത്ര തിരിച്ചത്. നാഗര്‍കോവില്‍ നിന്ന് അമരവിളവരെയുള്ള 40 കിലോമീറ്റര്‍ കടക്കാന്‍ ഭീമന്‍ ലോറിക്ക് അഞ്ചു ദിവസമാണ് വേണ്ടിവന്നത്.പിന്നീട് ഇത് പള്ളിപ്പുറത്തെത്താന്‍ മൂന്നു ദിവസമെടുത്തു.
നല്ല ഉയരമുള്ളതിനാല്‍ വരുന്ന വഴിയിലെ വൈദ്യുതി ലൈനുകള്‍ ഓഫാക്കിയ ശേഷമായിരുന്നു യാത്ര. നാല് ഡ്രൈവര്‍മാരടക്കം 20 ജീവനക്കാരും മുന്നില്‍ എക്‌കോര്‍ട്ട് വാഹനവുമായി ഇന്നലെ പുലര്‍ച്ചയോടെയാണ് ലോറി പള്ളിപ്പുറത്ത് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."