ഖാസി കേസ്: ബാഹ്യ ഇടപെടലുകള്‍ തടയണമെന്ന്
ദുബൈ: പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായ സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകം സംബന്ധിച്ചുള്ള കേസന്വേഷണത്തില്‍ ബാഹ്യ ശക്തികളുടെ ഇടപെടലുകള്‍ തടയണമെന്ന് ദുബൈയില്‍ നടന്ന ഐക്യദാര്‍ഢ്യ സമ്മേളനം ആവശ്യപ്പെട്ടു.
കേസില്‍ പുനരന്വേഷണം ഊര്ജിതമാക്കണമെന്നാവശ്യപ്പെട്ടു ഖാസിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും കാസര്‍കോട് നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന് പ്രവാസ ലോകത്ത് നിന്നും രാഷ്ട്രീയ സംഘടനകള്‍ ജാതി, മത ഭേദമന്യേ സമരപരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ദുബൈയില്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തിയത്.
കഴിഞ്ഞ ദിവസം വൈകീട്ട് ദുബൈ ദേര റാഫി ഹോട്ടലില്‍ നടന്ന സമ്മേളനം സയ്യിദ് ശുഐബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല സഅദി ഖാസിയാരകം അധ്യക്ഷനായി. അബ്ദുസലാം ഹാജി വെല്ഫിട്ട്, ടി.കെ നൂറുദ്ദീന്‍, ഖാദര്‍ ആലംപാടി, അബ്ദുല്‍ ഖാദര്‍ അസ്അദി, റശീദ് ഹാജി കല്ലിങ്കാല്‍,സി.എ ഉസ്മാന്, കബീര്‍ അസ്അദി, മൊയ്തീന് കുട്ടി ഹാജി ലബ്ബ , സയ്യിദ് അശ്കര്‍ അലി തങ്ങള്‍, സുബൈര്‍ മാങ്ങാട്, ഫൈസല്‍ തളങ്കര, അബ്ബാസ് സ്വാദിഖ് ഉദുമ, അബ്ബാസ് ഹുദവി ബേക്കല്‍, റശീദ് ഹുദവി തൊട്ടി, മന്‍സൂര്‍ ഹുദവി കളനാട് സംസാരിച്ചു. സി.എ മുഹമ്മദ് ശാഫി സ്വാഗതവും സി.എല്‍ മന്‍സൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."