കാര്യവട്ടം കാമ്പസില്‍ ആന്ധ്ര സ്വദേശിയായ വിദ്യാര്‍ഥി റാഗിങ്ങിനിരയായി
കഠിനംകുളം: കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ ബയോ ഇന്‍ഫര്‍മാറ്റിക് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തതായി പരാതി. ഗോത്രവിഭാഗത്തില്‍പ്പെട്ട ആന്ധ്ര സ്വദേശിയായ രാജേഷാണ് റാഗിങ്ങിനിരയായത്. ഇതുമായി ബന്ധപ്പെട്ട് വി.സിക്കും ദേശീയ ന്യൂനപക്ഷ കമ്മിഷനും വിദ്യാര്‍ഥി പരാതി നല്കി.
പി.ജി ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിയെ പല പ്രാവശ്യം റാഗ് ചെയ്ത് മാനസികമായി തളര്‍ത്തിയെന്ന് പരാതിയില്‍ പറയുന്നു. അടിവസ്ത്രം ഊരി തലയില്‍കെട്ടി നടത്തിക്കുക, ഭക്ഷണം കഴിക്കണമെങ്കില്‍ വിറക് വെട്ടിക്കൊണ്ടു വരണമെന്ന് ആവശ്യപ്പെടുക, പുറത്തുപോയി ആഹാരം കഴിക്കാന്‍ സമ്മതിക്കാതിരിക്കുക തുടങ്ങിയ ഉപദ്രവങ്ങള്‍ പതിവാണെന്ന് പരാതിയില്‍ പറയുന്നു. ഒന്നിലധികം വിദ്യാര്‍ഥികള്‍ സംഭവത്തിലുള്പ്പെട്ടിട്ടുണ്ടെങ്കിലും വിദ്യാര്‍ഥി തിരിച്ചറിഞ്ഞ രണ്ടാം വര്‍ഷ പി.ജി. വിദ്യാര്‍ഥി രാഹുല്‍ ജി. ദേവിനെ വി.സി സസ്പെന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."