HOME
DETAILS

വിമാനത്താവള റണ്‍വേ റീ ടാറിങ്: കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കും

  
backup
October 24 2016 | 21:10 PM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3-%e0%b4%b1%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%b1%e0%b5%80-%e0%b4%9f%e0%b4%be


തിരുവനന്തപുരം: ജനങ്ങളുടെ ആശങ്ക അകറ്റി മാത്രമേ വിമാനത്താവളത്തിന്റെ റണ്‍വേ റീ ടാറിങ്ങിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്ന് ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി.
റണ്‍വേ റീ ടാറിങിലെ അപാകതകള്‍ പരിഹരിക്കുന്നതിന് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. എങ്കിലും വികസനം ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടാവില്ല. വികസനത്തെ കണ്ണടച്ച് എതിര്‍ക്കുന്നതും അനുവദിക്കില്ലെന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന റണ്‍വേ റീ ടാറിങ് സംബന്ധിച്ച യോഗത്തില്‍ കലക്ടര്‍ പറഞ്ഞു.
റീ ടാറിങിനായി വിമാനത്താവളത്തില്‍ സ്ഥാപിച്ച ഹോട്ട് മിക്‌സ് പ്ലാന്റ് പാരിസ്ഥിതിക ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായുള്ള പരാതി വിലയിരുത്തുന്നതിനായി സ്ഥലം സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു. മലിനീകരണ നിയന്ത്രണബോര്‍ഡ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് നിലവില്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നടക്കുന്നതെന്ന് ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
ചിമ്മിനിയുടെ നിലവിലെ ഉയരം ആറുമീറ്ററില്‍ നിന്ന് 15.5 മീറ്ററായി ഉയര്‍ത്തി. നിര്‍ദേശിച്ചതില്‍ നിന്നും 4.5 മീറ്റര്‍ കൂടുതലാണിത്. പൊടിപടലങ്ങള്‍ ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് സ്‌ക്രബിങ് ഏര്‍പ്പെടുത്തി. ഗ്രീന്‍ നെറ്റ് സ്ഥാപിച്ചതായും സൈക്‌ളോണ്‍ സെപ്പറേറ്റര്‍ പ്രവര്‍ത്തിക്കുന്നതായും സ്ഥലം സന്ദര്‍ശിച്ച എന്‍യോണ്‍മെന്റല്‍ എന്‍ജിനീയര്‍ അറിയിച്ചു.
ഇരുപത്തി അഞ്ചു മീറ്ററിനുള്ളില്‍ വീടുകളില്ലെന്നും ഉറപ്പു വരുത്തിയിട്ടുണ്ട്. കൂട്ടിയിട്ടിരിക്കുന്ന നിര്‍മ്മാണ സാമഗ്രികള്‍ പത്തു ദിവസത്തിനകം ഒഴിവാക്കും. തുടര്‍ന്ന് രണ്ടു ദിവസത്തേക്കുള്ള സാധനങ്ങള്‍ മാത്രമേ നിര്‍മാണ സ്ഥലത്ത് സൂക്ഷിക്കാവൂ എന്നും അവ മൂടിയിടണമെന്നും കരാറുകാര്‍ക്ക് കര്‍ശന
നിര്‍ദേശം നല്‍കിയിട്ടുണ്ട്.പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ ഡീസലല്ലാതെ മറ്റൊരു ഇന്ധനവും ഉപയോഗിക്കരുതെന്നും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇക്കാര്യം എയര്‍പോര്‍ട്ട് എന്‍ജിനീയര്‍മാര്‍ ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ എ.ഡി.എം ജോണ്‍ വി സാമുവല്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജോര്‍ജ് ജി. തരകന്‍, കൗണ്‍സിലര്‍ ഷാജിദ നസീര്‍, ആക്ഷന്‍ കൗണ്‍സില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പോലീസ്, വിമാനത്താവള പ്രതിനിധികള്‍, കരാറുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago