വീട് കുത്തിത്തുറന്ന് ഉപകരണങ്ങള്‍ കവര്‍ന്നു
വിഴിഞ്ഞം: ഉച്ചക്കട പയറ്റുവിള ജങ്ഷനുസമീപം അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് ടി.വി ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കവര്‍ന്നു.
കഴിഞ്ഞ ദിവസം രാത്രി പയറ്റുവിള മാനസത്തില്‍ മനോഹരന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. രണ്ട് ടി.വി, മൂന്ന് അയണ്‍ ബോക്‌സ്, ഇന്‍ഡക്ഷന്‍ കുക്കര്‍, ഒരു വാച്ച് എന്നിവയാണ് നഷ്ടപ്പെട്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇന്നലെ രാവിലെ വീടിന്റെ മുന്‍വശത്തെ കതക് തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപത്തെ കടയുടമ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വീട്ടുടമസ്ഥന്റെ ബന്ധുക്കളാണ് മോഷണവിവരം പൊലിസില്‍ അറിയിച്ചത്.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിതരണക്കാരനായ മനോഹരന്‍ നിലവില്‍ തിരുവനന്തപുരത്താണ് താമസിക്കുന്നത്. വിഴിഞ്ഞം പൊലിസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. രാത്രികാലങ്ങളില്‍ ഉച്ചക്കട പയറ്റുവിള റോഡില്‍ പൊലിസ് പെട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."