എം.സി.എ കാരുണ്യ ഭവനത്തിന് ശിലയിട്ടു
കരുനാഗപ്പള്ളി: മുസ് ലിംകള്ച്ചറല് അസോസിയേഷന് (എം.സി.എ)നിര്‍മിച്ചു നല്കുന്ന വീടിന്റെ ശിലാസ്ഥാപനം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി നിര്‍വ്വഹിച്ചു.
തൊടിയൂര്‍ അരമത്ത്മഠം മനട്ടയില് വടക്കതില്‍ കൊച്ചു കുഞ്ഞിന്റെ മകള്‍ നിസാനയ്ക്ക് ആണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. ആറ് വയസ്സിന്റെ ശാരീരിക മാനസിക വളര്‍ച്ച മാത്രമുള്ള നിത്യരോഗിയാണ് പതിനാറ് കാരിയായ നിസാന. മൂന്ന് സെന്റ് വസ്തുവും നിലംപൊത്താറായ വീടും മാത്രമാണ് കുടുംബത്തിനുള്ള ആകെ സമ്പത്ത്. സമ്മേളനത്തില്‍ എം.സി.എ കാരുണ്യ ഭവനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പ്രസിഡന്റ് എം.എ.സലാം നിര്‍വ്വഹിച്ചു. കുറ്റിയില്‍ ഇബ്രാഹിം കുട്ടി അധ്യക്ഷനായിരുന്നു.
തൊടിയൂര്‍ അബ്ദുല്‍ കലാം, ചിറക്കട ഷറഫുദ്ദീന്, നിസാര്‍ കൊല്ലശ്ശേരില്‍, തൊടിയൂര്‍ താഹ, ഇ.എ.റഹ്മാന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."