മണ്ഡലം കണ്വെന്ഷന് നടന്നു
കൊല്ലം: കെ.പി.സി.സി വിചാര്‍ വിഭാഗ് കിളികൊല്ലൂര്‍ മണ്ഡലം കണ്വെന്ഷന് വിചാര്‍ വിഭാഗ് ജില്ലാ ചെയര്മാന് ജി. ആര്. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.
ആദിവാസി ജനസമൂഹത്തെ അപഹാസ്യമായി പരാമര്‍ശിച്ച സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
കിളികൊല്ലൂര്‍ തുളസി അധ്യക്ഷനായി. ജില്ലാ വൈസ് ചെയര്മാന് ആര്. സുമിത്ര, നിയോജകമണ്ഡലം ചെയര്മാന് ജഹാംഗീര്‍ പളളിമുക്ക്, ട്രഷറര്‍ അസനാരുകുഞ്ഞ്, വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശശിധരന്‍പിളള, രാജേഷ് കുമാര്‍, പേരൂര്‍ ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
കിളികൊല്ലൂര്‍ തുളസിയെ മണ്ഡലം ചെയര്‍മാനായും ഗീതാകൃഷ്ണന്‍, അഭിജിത്ത് എന്നിവരെ വൈസ് ചെയര്മാന്മാരായും ചിത്രാംബികയെ ജനറല്‍ സെക്രട്ടറിയായും സ്റ്റീഫന്‍, മണിലാല്‍ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും ഖജാന്‍ജിയായി ശ്രീകുമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."