HOME
DETAILS
MAL
റേഷന്‍ മുന്‍ഗണനാ ക്രമം: പരാതികള്‍ ഇന്നുമുതല്‍ സ്വീകരിക്കും
backup
October 24 2016 | 22:10 PM
കൊട്ടാരക്കര: സിവില്‍സപ്ലൈസ് വകുപ്പ് പ്രസിദ്ധീകരിച്ച റേഷന്‍ മുന്‍ഗണനാ ക്രമത്തിന്റെ കരടു പട്ടികയെ സംബന്ധിച്ചുള്ള പരാതികള്‍ ഇന്നു മുതല്‍ താലൂക്ക് സപ്ലൈ ഓഫിസിലും തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ഓഫിസുകളിലും സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ ഷാജി കെ.ജോണ്‍ അറിയിച്ചു.
കൊട്ടാരക്കര മുന്‍സിപ്പാലിറ്റി, മേലില, കുളക്കട, എഴുകോണ്‍, നെടുവത്തൂര്‍, ഉമ്മന്നൂര്‍ വെട്ടിക്കവല പഞ്ചായത്തുകളിലെ പരാതികളാണ് താലൂക്ക് സപ്ലൈ ഓഫിസില്‍ സ്വീകരിക്കുക. കുമിള്‍, ചിതറ, കടയ്ക്കല്‍, ഇട്ടിവ, ചടയമംഗലം, നിലമേല്‍, ഇളമാട് ,വെളിനല്ലൂര്‍, വെളിയം, പൂയപ്പള്ളി, പവിത്രേശ്വരം, കരീപ്ര പഞ്ചായത്തുകളിലെ പരാതികള്‍ അതാതു പഞ്ചായത്ത് ഓഫിസുകളിലും സ്വീകരിക്കുന്നതായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."