HOME
DETAILS

കോര്‍പറേഷന്‍ കൗണ്‍സില്‍: അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളെ ചൊല്ലി വാക്കേറ്റം

  
backup
October 24 2016 | 22:10 PM

%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d-3

 

കൊല്ലം: അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളെ ചൊല്ലി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വാഗ്വാദം. യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സഭ ബഹിഷ്‌കരിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിയെങ്കിലും മേയറുടെയും സ്ഥിരംസമിതി അധ്യക്ഷന്‍മാരുടെയും ഇപെടലിനെ തുടര്‍ന്ന് രംഗം ശാന്തമായി. കൗണ്‍സിലിന്റെ വികാരം ഉള്‍ക്കൊണ്ട് തീരുമാനം എടുക്കുമെന്ന മേയറുടെ ഉറപ്പിന്‍മേലാണ് രംഗം ശാന്തമായത്.
പൊതുചര്‍ച്ചയ്ക്ക് തുടക്കമിട്ട സി.പി.ഐ അംഗം എന്‍. മോഹനനാണ് അനധികൃത നിര്‍മാണം കൗണ്‍സിലിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. കടപ്പാക്കടയ്ക്ക് സമീപം അസറ്റ് ഹോംസ് എന്ന ബഹുനില സമുച്ചയത്തിനുവേണ്ടി ഹാമര്‍ പൈലിങ് നടത്തുന്നത് സമീപവാസികള്‍ക്ക് ഭീഷണിയാകുന്നതായി അംഗം പരാതിപ്പെട്ടു. ഇതിന് പുറമെ സമീപഭാവിയില്‍ പ്രദേശത്ത് കുടിവെള്ളം കിട്ടാക്കനിയാകുമെന്നും മോഹനന്‍ പറഞ്ഞു.
പച്ചക്കറി കച്ചവടത്തിനായി സി.പി.എമ്മിന്റെ ബഹുജനസംഘടനയായ കര്‍ഷകസംഘത്തിന് കോര്‍പറേഷന്‍ ഓഫിസിന് സമീപം താല്‍ക്കാലികമായി അനുവദിച്ച കട നീക്കം ചെയ്യണമെന്നും അംഗം ആവശ്യപ്പെട്ടു. സ്റ്റേഡിയത്തിന് സമീപം നടപ്പാതയില്‍ സഹകരണ സംഘം വകയായി ആരംഭിച്ച പച്ചക്കറിക്കട ഓണം കഴിഞ്ഞാല്‍ നീക്കം ചെയ്യാമെന്ന് മേയര്‍ ഉറപ്പുനല്‍കിയിരുന്നതായി യു.ഡി.എഫ് കക്ഷി നേതാവ് എ. കെ .ഹഫീസ് ചൂണ്ടിക്കാട്ടി. ഇക്കാര്യം മിനിട്ട്‌സില്‍ രേഖപ്പെടുത്തിയതാണെന്നും ഹഫീസ് പറഞ്ഞു. എന്‍ജിനീയറിങ് സെക്ഷനിലെ ഉദ്യോഗസ്ഥരില്‍ ചിലര്‍ കോര്‍പറേഷന്റെ കരാര്‍ പ്രവൃത്തികള്‍ ഏറ്റെടുക്കുന്നുവെന്ന് സി.പി.ഐയിലെ ഹണി ആരോപിച്ചു. നഗരത്തില്‍ പലയിടത്തും അനധികൃത കെട്ടിടങ്ങള്‍ പൊന്തിവരുന്നുവെന്നും ഇതിന് പിന്നില്‍ ലൈസന്‍സികളും ടൗണ്‍പ്ലാനിങ ഉദ്യോഗസ്ഥരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് സ്ഥിരംസമിതി അധ്യക്ഷന്‍ വി.എസ് .പ്രിയദര്‍ശനന്‍ പറഞ്ഞു. നഗരാസൂത്രണവുമായി ബന്ധപ്പെട്ട് കൊടിയ അഴിമതിയാണ് നടക്കുന്നതെന്ന് വികസനകാര്യസ്ഥിരംസമിതി അധ്യക്ഷന്‍ എം.എ. സത്താര്‍ പറഞ്ഞു.
ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഫ്‌ളാറ്റ് സമുച്ചയം നിര്‍മ്മിച്ചാല്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് മേയര്‍ വി രാജേന്ദ്രബാബു മുന്നറിയിപ്പ് നല്‍കി. മൂന്നാംകുറ്റിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ട്. നിയമവിധേയമായിട്ടാണോ നിര്‍മ്മാണം നടക്കുന്നതെന്ന കാര്യത്തില്‍ അതാത് ഡിവിഷന്‍ കൗണ്‍സിലര്‍മാരും ശ്രദ്ധിക്കണമെന്ന് മേയര്‍ പറഞ്ഞു.
പൊതുചര്‍ച്ചയ്ക്ക് മറുപടി നല്‍കവെ ഓണത്തിന് പച്ചക്കറി സ്റ്റാള്‍ നടത്താന്‍ സൊസൈറ്റിക്ക് അനുമതി നല്‍കിയ തീരുമാനത്തെ മേയര്‍ സാധൂകരിച്ചതാണ് ബഹളത്തിനിടയാക്കിയത്. ഓണം കഴിഞ്ഞാല്‍ കട പൊളിച്ചുമാറ്റാമെന്ന് മേയര്‍ ഉറപ്പുനല്‍കിയിരുന്നുവെന്ന കാര്യം അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സ്റ്റിയറിങ് കമ്മിറ്റിയുമായി ആലോചിച്ചാണ് കടയ്ക്ക് അനുമതി നല്‍കിയതെന്ന് മേയര്‍ മറുപടി നല്‍കി. ഇതോടെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി ഡയസിലേയ്ക്ക് ചാടിക്കയറി. അനധികൃത നിര്‍മാണം പൊളിച്ചുമാറ്റണമെന്ന് സി.പി.ഐ അംഗങ്ങളായ ഹണി, എന്‍ .മോഹനന്‍ എന്നിവരും ആവശ്യപ്പെട്ടു. താല്‍ക്കാലികമായി കെട്ടി ഉയര്‍ത്തിയ കടയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി കൈക്കൊള്ളണമെന്ന് സി.പി.ഐയിലെ അഡ്വ. സൈജു ആവശ്യപ്പെട്ടു.
ബഹളം രൂക്ഷമായതോടെ സ്ഥിരംസമിതി അധ്യക്ഷന്മാരായ എം.എ സത്താറും വി.എസ് പ്രിയദര്‍ശനും എത്തി അനുനയിപ്പിച്ചതോടെ യു.ഡി.എഫ് അംഗങ്ങള്‍ ഇരിപ്പിടത്തിലേക്ക് മടങ്ങി. കൗണ്‍സിലിന്റെ വികാരം ഉള്‍ക്കൊണ്ട് തീരുമാനമെടുക്കുമെന്ന് മേയറും ഉറപ്പ് നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago
No Image

എസ്എഫ്‌ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago
No Image

സഊദിയിലെ ട്രാഫിക് പിഴ ഇളവ് അവസാനിക്കാൻ ഇനി അ‍ഞ്ചു ദിവസം ബാക്കി

Saudi-arabia
  •  2 months ago
No Image

'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

ഉലുവ ആരോ​ഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ

Saudi-arabia
  •  2 months ago
No Image

ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ദുരുദ്ദേശപരം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  2 months ago
No Image

മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാര്‍ഹം- സമസ്ത 

latest
  •  2 months ago
No Image

'മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയില്ല, കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണയെ സഹായിക്കാന്‍'; മാത്യു കുഴല്‍നാടന്‍ 

Kerala
  •  2 months ago
No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago