ലോക്കപ്പ് മര്‍ദനം: യുവാക്കളെ പ്രമുഖര്‍ സന്ദര്‍ശിച്ചു
കൊല്ലം: പൊലിസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനത്തിനിരയായി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദലിത് യുവാക്കളെ പൊലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് , കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍, കെ.സോമപ്രസാദ് എം.പി ,സി.പി.ഐ ജില്ലാ സെക്രട്ടറി എന്‍.അനിരുദ്ധന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
പൊലിസിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടയതായി പൊലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ പ്രതികരിച്ചു. സി.പി.എം നേതാവും പട്ടികജാതി ക്ഷേമസമിതി പ്രസിഡന്റുമായ കെ.സോമപ്രസാദ് എം.പി കുറ്റക്കാര്‍ക്കെതിരേ കര്‍ശനമായ നടപടി ആവശ്യപ്പെട്ടു.
അതേ സമയം വിഷയം വന്‍വിവാദമായിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവുമുണ്ടായിട്ടില്ല.അന്വേഷണത്തിന് ചുമതലപ്പെടുത്തപ്പെട്ട എ.സി.പി കുറ്റവാളികളായ പൊലിസ് ഉദ്യോഗസ്ഥര്‍ പറയുന്നത് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ആരോപണമുണ്ട്.
ജില്ലയിലാകെ, ഇടതുപക്ഷ മുന്നണി പ്രവര്‍ത്തകര്‍, പ്രത്യേകിച്ച് സി.പിഎം അണികള്‍ കടുത്ത നിരാശയിലാണ്. ദലിത് വിരുദ്ധം എന്ന വിശേഷണം നേടിയെടുക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞു ശ്രമിക്കുകയാണോ എന്നാണ് ദലിത് വിഭാഗത്തില്‍പെട്ട മുതിര്‍ന്ന ഒരു സി.പി.എം പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ഇത്തരത്തില്‍ ക്രിമിനലുകളായ ഒരു സംഘം പൊലിസ് ഉദ്യോസ്ഥര്‍ ആഭ്യന്തര വകുപ്പില്‍ പിടിമുറുക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം സി.പി.എമ്മില്‍ ഉയരുന്നുണ്ട്. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത ശക്തമായിരുന്ന ജില്ലയില്‍ വിഭാഗീയതയുടെ സ്വഭാവം മാറിയിട്ടുണ്ട്. ഇപ്പോള്‍ പുകയുന്ന രോഷം വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങാനാണ് സാധ്യത.
കൊല്ലം: ദലിത് യുവാക്കളെ അഞ്ച് ദിവസം അന്യായമായി കസ്റ്റഡിയില്‍ വച്ച് മൂന്നാംമുറ പ്രയോഗിച്ച പൊലിസുകമാരെ സസ്‌പെന്‍ഡ് ചെയ്ത് ക്രിമിനല്‍ നടപടിക്ക് വിധേയമാക്കണമെന്ന് കെ .പി .സി .സി പ്രസിഡന്റ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. മര്‍ദനമേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലിസുകാരെ ട്രാന്‍സ്ഫര്‍ ചെയ്തത് കൊണ്ടായില്ല. ക്രിമിനല്‍ കുറ്റമാണവര്‍ നടത്തിയിരിക്കുന്നത്. അത് അനുസരിച്ച് നടപടി ഉണ്ടാകണം. ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം ദലിത് വിഭാഗങ്ങളോടുള്ള പൊലിസിന്റെ ക്രൂരത ഏറിയിട്ടുണ്ട്. കണ്ണൂരില്‍ അമ്മയെയും കുഞ്ഞിനെയും കസ്റ്റഡയില്‍ വച്ച സംഭവം നമ്മുടെ മുന്നിലുണ്ടെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. സൂരജ് രവി, ആര്‍ രമണന്‍, എസ് നാസറുദ്ദീന്‍, സുള്‍ഫിക്കര്‍ ഭൂട്ടോ തുടങ്ങിയ നേതാക്കള്‍ കെ.പി.സി.സി പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."