ജിഷ വധം: ദീപയേയും അമ്മയേയും കാണാന്‍ അനുവദിക്കുന്നില്ലെന്ന് ബന്ധു
കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ അമ്മയെയും സഹോദരിയെയും ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ പൊലിസ് അനുവദിക്കുന്നില്ലെന്ന പരാതിയുമായി ജിഷയുടെ അമ്മായി ലൈല ബിജു. കേസില്‍ പൊലിസും ആരോഗ്യവകുപ്പും ഒത്തുകളിക്കുകയാണെന്നും ലൈല ആരോപിച്ചു. എറണാകുളം പ്രസ്‌ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും ഇപ്പോള്‍ പൊലിസ് കസ്റ്റഡിയിലാണെന്നും അവരോട് സംസാരിക്കാനോ കൂട്ടിരിക്കാനോ ബന്ധുക്കള്‍ക്ക് അനുമതിയില്ലെന്നും ലൈല പറഞ്ഞു. ആശുപത്രിയിലുള്ള വനിതാ പൊലിസ് രജനിയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിപിനും ചേര്‍ന്നാണ് ബന്ധുക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
എറണാകുളം ജില്ലാ കലക്ടര്‍ രാജമാണിക്യം ജിഷയുടെ അമ്മായി കൂടിയായ തനിക്ക് ഏതുസമയവും ജിഷയുടെ അമ്മയ്ക്കും സഹോദരിക്കുമൊപ്പം ആശുപത്രിയില്‍ ചെലവഴിക്കാന്‍ അനുമതി നല്‍കിയതാണെന്ന് ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ആര്‍ക്കും സന്ദര്‍ശിക്കാന്‍ പാടില്ലെന്ന പുതിയ ഉത്തരവിറങ്ങിയിട്ടുണ്ടെന്നായിരുന്നു മറുപടി.
അതേസമയം ജിഷയുടെ അയല്‍വാസിയായ സാബുവിന് ജിഷയുടെ കുടുംബത്തോട് മുന്‍ വൈരാഗ്യമുണ്ടായിരുന്നതായും ലൈല ആരോപിച്ചു. പെയിന്റ് പണിക്കാരനായിരുന്ന സാബുവിന്റെ വീട്ടില്‍ നിരവധി ചെറുപ്പക്കാര്‍ വരുമായിരുന്നു. ഇവര്‍ നിരന്തരം ശല്യം ചെയ്തതായി ജിഷ തന്നോട് പറഞ്ഞിരുന്നു. ദീപ തന്റെ വീട്ടിലാണ് ഒന്നര വര്‍ഷത്തോളം കഴിഞ്ഞിരുന്നത്.
കടയിലെ ജോലികഴിഞ്ഞ് പലപ്പോഴും വൈകിവന്നിരുന്ന ദീപയെ കോളനി നിവാസികളുടെ പരാതിയെ തുടര്‍ന്ന് ഒരുദിവസം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ജോലിത്തിരക്കുള്ളതിനാലാണ് വൈകി എത്തുന്നതെന്നായിരുന്നു മറുപടി.
ഇത് തുടര്‍ന്ന് പോയപ്പോള്‍ വിവരം ആരാഞ്ഞ തന്നോട് ദീപ ദേഷ്യത്തോടെ പെരുമാറിയെന്നും ലൈല പറഞ്ഞു. ദീപയ്ക്ക് ഹിന്ദി അറിയാമായിരുന്നു എന്നത് ഇപ്പോഴാണ് അറിയുന്നത്. എന്നാല്‍ ദീപയ്ക്ക് ഇതരസംസ്ഥാനക്കാരനായ സുഹൃത്തുണ്ടോ എന്ന് തനിക്കറിയില്ല.
ജിഷ കൊല്ലപ്പെട്ട് നാല് ദിവസത്തിനു ശേഷമാണ് പൊലിസ് അന്വേഷണം ആരംഭിച്ചത്. ഇത് തെളിവുകള്‍ നഷ്ടപ്പെടാന്‍ കാരണമായിട്ടുണ്ട്.
ജിഷയോട് കടുത്തവൈരാഗ്യമുള്ള ആരെങ്കിലുമായിരിക്കും കൊലനടത്തിയത്.
ഒരു വാര്‍ഡ് മെമ്പര്‍ പറഞ്ഞതനുസരിച്ചാണ് മൃതദേഹം ദഹിപ്പിച്ചത്. പക്ഷേ ഈ വാര്‍ഡ് മെമ്പര്‍ ആരെന്ന് തനിക്ക് അറിയില്ലെന്നും ലൈല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."